തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരായ എന്‍എസ്എസിന്റെ അതിരൂക്ഷ വിമര്‍ശനങ്ങളില്‍ അഭിപ്രായ പ്രകടനങ്ങള്‍ തുടരവേ എന്‍എസ്എസിനു നേരെ വിരല്‍ചൂണ്ടി വീണ്ടും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്.
സ്വന്തമായി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കിയ ചരിത്രം എന്‍എസ്എസിനുണ്ടെന്നും വീണ്ടും രാഷ്ട്രീയപാര്‍ട്ടി ഉണ്ടാക്കാനുള്ള നീക്കത്തിലാണോ എന്‍എസ്എസെന്നും കോടിയേരി ചോദിച്ചു. എന്‍എസ്എസിന്റെ ശരിദൂര നിലപാടിനോടുള്ള പ്രതികരണമാരാഞ്ഞപ്പോഴായിരുന്നു കോടിയേരിയുടെ ഈ മറുപടി.