അഫ്ഗാന്‍: താലിബാന്‍ ഭീകരര്‍ നടത്തിയ സ്‌ഫോടനത്തില്‍ അഫ്ഗാനിസ്ഥാനിലെ ജഗാത്തു ജില്ലാഭരണാധികാരിയായ റാസ് മുഹമ്മദ് വസീരി കൊല്ലപ്പെട്ടു.പ്രധാനപ്പെട്ട 12 ജില്ലകളുടെ നിയന്ത്രണം ഏറ്റെടുത്തു എന്ന അഫ്ഗാന്‍ ഭരണകൂടത്തിന്റെ പ്രഖ്യാപനം വന്നതിന് പുറകേയാണ് വസീരിയെ താലിബാന്‍ ഭീകരര്‍ കൊലപ്പെടുത്തിയത്.

ഔദ്യോഗിക വാഹനത്തില്‍ ഇരിക്കവെയാണ് വാര്‍ദാക് മേഖലയില്‍ വച്ച്‌ സ്‌ഫോടനമുണ്ടായത്.അമേരിക്കയുടെ നേതൃത്വത്തിലുള്ള സമാധാനസേനാ പിന്മാറ്റവും ചര്‍ച്ചയും പരാജയപ്പെട്ടശേഷം താലിബാന്‍ നടത്തുന്ന പ്രധാന ആക്രമണങ്ങളിലൊന്നാണ് ഇന്നലെ നടന്നത്.