ഒരു കാലത്ത് സിനിമ പ്രേമികളുടെ നെഞ്ചിടുപ്പ് കൂട്ടിയ നടിയായിരുന്നു സില്‍ക്ക് സ്മിത. 1990 കളില്‍ സജീവമായിരുന്നു സില്‍ക്ക്, താരത്തിന്റെ നൃത്ത ചുവടുകളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലേയ്ക്ക് തീ വാരി വിതറുകയായിരുന്നു. മോഹന്‍ലാല്‍, മമ്മൂട്ടി, കമല്‍, രജനി എന്നിങ്ങനെ തെന്നിന്ത്യയിലെ മുന്‍നിര താരങ്ങളോടൊപ്പം നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഏഴിമല പൂഞ്ചോലയും, പുഴയോരത്ത് പൂതോണി എത്തില്ല തുടങ്ങിയ ഗാന രംഗങ്ങള്‍ ഇന്നും പ്രേക്ഷകരുടെ ഇടയില്‍ ചര്‍ച്ച വിഷയമാണ്.‌ പകരം വയ്ക്കാന്‍ മറ്റൊരാളില്ലാത്ത നടി എന്നാണ് സില്‍ക്കിനെ വിശേഷിപ്പിക്കുന്നത്.‌

ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത് സില്‍ക്ക് സ്മിതയുടെ അപരയാണ്. സില്‍ക്കും, രജനികാന്തും ഒന്നിച്ച്‌ അഭിനയിച്ച ചിത്രത്തിലെ പേസ കൂടാത് എന്ന ഗാനവുമായി ടിക്ക് ടോക്കില്‍ പെണ്‍കുട്ടി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. സ്മിതയുമായുള്ള ഈ പെണ്‍കുട്ടിയുടെ രൂപസാദൃശ്യം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് .വീഡിയോ കണ്ടവരൊക്കെ പെണ്‍കുട്ടി സ്മിതയെ ഓര്‍മിപ്പിക്കുവെന്നാണ് അഭിപ്രായപ്പെടുന്നത്. സ്മിതയുടെ പുനര്‍ജന്മമാണോ ഇവരെന്ന് ചോദിക്കുന്നവരുമുണ്ട്.

വിനു ചക്രവര്‍ത്തി സംവിധാനം ചെയ്ത വണ്ടിചക്രം എന്ന തമിഴ് ചിത്രത്തിലൂടെയാണ് സില്‍ക്ക് വെള്ളിത്തിരയില്‍ എത്തുന്നത്. ആന്ധ്ര സ്വദേശിയായ വിജയലക്ഷ്മി ഗ്ലാമറസ് വേഷങ്ങളില്‍ സജീവമായതോടെ പേര് സില്‍ക്ക് സ്മിത എന്നു മാറ്റുകയായിരുന്നു. 1979 ല്‍ പുറത്തു വന്ന ഇണയെ തേടി എന്ന ചിത്രത്തിലൂടെയാണ് സില്‍ക്ക് മോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നിരവധി ചിത്രത്തില്‍ താരം പ്രത്യക്ഷപ്പെട്ടിരുന്നു