ഹോംലി മീല്‍സ്, ബെന്‍ എന്നീ ചിത്രങ്ങളൊരുക്കിയ വിപിന്‍ ആറ്റ്‌ലി ഒരുക്കുന്ന ആക്ഷേപഹാസ്യ ചിത്രം ‘വട്ടമേശ സമ്മേളനം’ റിലീസിന് ഒരുങ്ങുന്നു. എട്ട് യുവസംവിധായകരുടെ എട്ട് ചെറുചിത്രങ്ങളടങ്ങുന്ന വട്ടമേശസമ്മേളനം ഈ മാസം 25നു പ്രദര്‍ശനത്തിനെത്തും.

‘മലയാളത്തിലെ ഏറ്റവും മോശപ്പെട്ട പടത്തിന്റെ മോശപ്പെട്ട ട്രെയിലര്‍’ എന്ന ടാഗ് ലൈനോടെ വ്യത്യസ്തമായ പരസ്യവുമായാണ് അണിയറ പ്രവര്‍ത്തകര്‍ ചിത്രത്തിന്റെ ട്രെയ്ലര്‍ പുറത്തിറക്കിയിരിക്കുന്നത്.

‘വട്ടമേശ സമ്മേളനം’ നിര്‍മിച്ചിരിക്കുന്നത് അമരേന്ദ്രന്‍ ബൈജുവാണ്. വിപിന്‍ ആറ്റ്ലിയുടെ ‘പര്‍ര്‍’, വിജീഷ് എ.സി.യുടെ ‘സൂപ്പര്‍ ഹീറോ’, സൂരജ് തോമസിന്റെ ‘അപ്പു’, സാഗര്‍ വി.എ.യുടെ ‘ദൈവം നമ്മോടു കൂടെ’, ആന്റോ ദേവസ്യയുടെ ‘മേരി’, അനില്‍ ഗോപിനാഥിന്റെ ‘ടൈം’, അജു കുഴിമലയുടെ ‘കൂട്ടായി ആരായി’, നൌഫാസ് നൌഷാദിന്റെ ‘മാനിയാക്ക്’ എന്നീ ചിത്രങ്ങളാണ് വട്ടമേശസമ്മേളനത്തില്‍ ഉള്ളത്.