ന്യൂ​ഡ​ല്‍​ഹി: സ​ഞ്ജു സാം​സ​ണി​ന് അ​വ​സ​രം ന​ല്‍​ക​ണ​മെ​ന്ന് വ്യക്തമാക്കി മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും എം​പി​യു​മാ​യ ഗൗ​തം ഗം​ഭീ​ര്‍. ട്വിറ്ററിലൂടെയാണ് ഗംഭീര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. വി​ജ​യ് ഹ​സാ​രെ ഏ​ക​ദി​ന ക്രി​ക്ക​റ്റി​ല്‍ ഇ​ര​ട്ട സെ​ഞ്ചു​റി നേ​ടി​യ സ​ഞ്ജു സാം​സണെ ഗംഭീര്‍ അഭിനന്ദിക്കുകയും ചെയ്‌തു. ഗോ​വ​യ്ക്കെ​തി​രാ​യ ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ലാ​ണ് സ​ഞ്ജു ഇ​ര​ട്ട ശ​ത​കം നേ​ടി​യ​ത്. 129 പ​ന്തി​ല്‍ 21 ഫോ​റും 10 സി​ക്സും പ​റ​ത്തി​യ സ​ഞ്ജു 212 റ​ണ്‍​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്നു. വി​ജ​യ് ഹ​സാ​രെ ട്രോ​ഫി​യി​ലെ ഏ​റ്റ​വും ഉ​യ​ര്‍​ന്ന വ്യ​ക്തി​ഗ​ത സ്കോ​ര്‍ എ​ന്ന നേ​ട്ട​വും സ​ഞ്ജു​വി​ന്റെ പേരിലാണ്.