ലണ്ടന്‍: ട്രെയിനിലെ സീറ്റില്‍ ഇരിക്കാന്‍ സ്ഥലം തികയാതെ വന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഗര്‍ഭിണിയെ കയ്യേറ്റെ ചെയ്ത് യുവതി. സീറ്റില്‍ ഇരിക്കുമ്ബോള്‍ തിങ്ങി ഞെരുങ്ങി ഇരിക്കേണ്ടി വന്നതോടെ യുവതി ഗര്‍ഭിണിയോട് നീങ്ങിയിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ഗര്‍ഭിണി നല്‍കിയ മറുപടിയാണ് യുവതിയെ പ്രകോപിപ്പിച്ചത്.

തടി കൂടിയത് മൂലം തൊട്ടടുത്ത സീറ്റില്‍ ഇരിക്കുന്നയാള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നായിരുന്നു ഗര്‍ഭിണിയുടെ മറുപടി. ഇതോടെ യുവതി പൊട്ടിത്തെറിക്കുകയായിരുന്നു. തടി കുറയ്ക്ക് അപ്പോള്‍ സീറ്റില്‍ ഇരിക്കാനാവുമെന്ന് ഗര്‍ഭിണി പരോക്ഷമായി പറയുകയും കൂടി ചെയ്തതോടെ യുവതി ചീത്ത വിളിക്കാന്‍ തുടങ്ങി. ഗര്‍ഭിണിയായ യുവതിയുടെ മുന്നില്‍ നിന്ന് ചീത്ത പറഞ്ഞ യുവതി ഗര്‍ഭിണിയുടെ മാലയും വലിച്ച്‌ പൊട്ടിച്ചു. പോലീസിനെ വിളിക്കുമെന്ന് പറഞ്ഞ് ഫോണെടുത്തതോടെ ഇവര്‍ ഫോണ്‍ തട്ടിത്തെറുപ്പിക്കാനും ശ്രമം നടത്തി.

ഇവരുടെ സീറ്റിന് എതിര്‍ഭാഗത്ത് ഇരുന്ന യുവാവാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഇരുവരും തമ്മില്‍ ആര്‍ക്കാണ് തടി കൂടുതല്‍ എന്ന യുവതിയുടെ ചോദ്യത്തിന് അടുത്തിരുന്നയാള്‍ പരാതിപ്പെട്ട യുവതിയാണെന്ന് ഇടയ്ക്ക് പറയു കൂടി ചെയ്തതോടെ തല്ലും വഴക്കുമായി. നിങ്ങളോട് മര്യാദയ്ക്ക് പെരുമാറാനാണ് ശ്രമിച്ചത്. സമയം ഇതായിപ്പോയി അല്ലാത്ത പക്ഷം നിങ്ങളുടെ മുഖം അടിച്ച്‌ തകര്‍ക്കുമായിരുന്നുവെന്നാണ് യുവതിയുടെ ഭീഷണി.