തൃശൂര്‍: പാവറട്ടി എക്സൈസ് കസ്റ്റഡി മരണക്കേസില്‍ എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ ബെന്നി കീഴടങ്ങി. ഇതോടെ കേസില്‍ അഞ്ച് എക്സൈസ് ഉദ്യോഗസ്ഥരാണ് അറസ്റ്റിലായിട്ടുള്ളത്. ഒളിവിലുള്ള പ്രിവന്റീവ് ഓഫീസര്‍ വി.എ. ഉമ്മര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യം തേടിയിട്ടുണ്ട്.
എക്സൈസ് ഡ്രൈവര്‍ ശ്രീജിത്തിന്റെ മൊഴി രേഖപ്പെടുത്തിയപ്പോള്‍ തെളിവില്ലാത്തതിനാല്‍ ഇയാളെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി. കേസ് അന്വേഷണം സിബിഐക്കു വിടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചുവെങ്കിലും സിബിഐ കേസ് ഏറ്റെടുക്കുന്നതുവരെ പോലീസ് അന്വേഷണ നടപടി തുടരുമെന്ന് ഉന്നത പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.