കോട്ടയം: സിപിഎം കോട്ടയം ജില്ലാ കമ്മറ്റി അംഗവും ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രേട്ടറിയേറ്റ് അംഗവുമായ ജെയ്ക് സി തോമസ് വിവാഹിതനാകുന്നു. ചെങ്ങളം സ്രാമ്ബിക്കല്‍ എസ് ജെ തോമസിന്റെയും ലീനാ തോമസിന്റെയും മകള്‍ ഗീതുവാണ് വധു.ഒക്ടോബര്‍ 19ന് കോട്ടയം തെള്ളകം ചൈതന്യ പാസ്റ്റര്‍ സെന്ററില്‍ വെച്ചാണ് വിവാഹം.

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീമും സിപിഎം ജില്ലാ സെക്രട്ടറി വി എന്‍ വാസവനും ജെയ്ക്കിന്റെ വിവാഹ ക്ഷണക്കത്ത് പങ്ക് വെച്ചിട്ടുണ്ട്. ഈ ക്ഷണക്കത്ത് ജെയ്ക് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തിട്ടുണ്ട്‌.

എസ്‌എഫ്‌ഐ പ്രവര്‍ത്തനത്തിലൂടെ ഉയര്‍ന്ന് വന്ന യുവനേതാവാണ് ജെയ്ക് സി തോമസ്. 2016ല്‍ സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട ജെയ്ക് 2016 മെയില്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയോട് പുതുപ്പള്ളി മണ്ഡലത്തില്‍ മത്സരിച്ച്‌ പരാജയപ്പെട്ടു. 2016 തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരില്‍ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണ് ജെയ്ക്.