മലപ്പുറം: മലപ്പുറം തേഞ്ഞിപ്പാലത്തിനടുത്ത് കോഹിനൂരില്‍ മൂന്നരമാസം പ്രായമുള്ള കുഞ്ഞിനെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കാന്‍ ശ്രമിച്ചു. അമ്മ അനീസയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിനെ കഴുത്തു ഞെരിച്ചാണ് കൊന്നതെന്ന് പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം നടന്നത്. സംഭവത്തിന് പിന്നാലെ കൈ ഞെരമ്ബ് മുറിച്ചാണ് അനീസ ആത്മഹത്യക്ക് ശ്രമിച്ചത്.
അയല്‍വാസികളാണ് സംഭവം പൊലീസില്‍ അറിയിച്ചത്. പൊലീസിന്റെയും നാട്ടുകാരുടെയും സഹായത്തോടെയാണ് അനീസയെ ആശുപത്രിയില്‍ എത്തിച്ചത്. അനീസയ്ക്ക് ചെറിയ തോതില്‍ മാനസിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.