തിരുവനന്തപുരം : ദേശീയ ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ പഠന റിപ്പോര്‍ട്ടില്‍ രാജ്യത്തെ മാതൃമരണ നിരക്കും ശിശുമരണ നിരക്കും ഏറ്റവും കുറഞ്ഞ സംസ്ഥാനമെന്ന നേട്ടം കേരളത്തിനു. ഈ വര്‍ഷം നീതി ആയോഗ് നടത്തിയ രണ്ടാംഘട്ട റാങ്കിംഗിലും ഒന്നാംസ്ഥാനം കേരളം തന്നെ സ്വന്തമാക്കി. ആരോഗ്യ രംഗത്തെ 23 ഇനങ്ങളായി നീതി ആയോഗ് വിലയിരുത്തി പഠനം നടത്തിയപ്പോഴാണ് 2019 ലെ രണ്ടാം ഘട്ടത്തില്‍ കേരളം ഒന്നാമതെത്തിയത്. 2030 ആകുമ്ബോള്‍ മാതൃമരണ നിരക്ക് 70 എങ്കിലും ആയി കുറക്കണമെന്നാണ് ഐക്യരാഷ്ട്ര സഭാ നിര്‍ദ്ദേശമെങ്കില്‍ കേരളം വളരെ നേരത്തെ തന്നെ ഈ നേട്ടത്തിലെത്തി.

കേരളത്തില്‍ നിലവില്‍ ഒരു ലക്ഷത്തില്‍ 46 മാത്രമാണ് മാതൃമരണനിരക്ക് 2020 ആകുമ്ബോഴേക്ക് ഇത് 30 ആക്കുകയാണ് ലക്ഷ്യമിടുന്നത്. ശിശുമരണ നിരക്ക് കുറയ്ക്കുന്നതിലും കേരളം ബഹുദൂരം മുന്നിലെത്തിയിട്ടുണ്ട്. കേരളത്തില്‍ ഒരു ലക്ഷം കുട്ടികള്‍ ജനിക്കുമ്ബോള്‍ മരിക്കുന്ന കുട്ടികളുടെ എണ്ണം പത്താണ്.