റ്റ് ലി- വിജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ‘ബിഗില്‍ കേരളത്തിലെത്തിക്കാനൊരുങ്ങി പൃഥ്വിരാജ്. ബിഗിലിന്റെ വിതരണാവകാശം പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫെയ്‌സ്ബുക്കിലൂടെ പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

വിജയ് ആരാധകര്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിഗില്‍. ചിത്രത്തില്‍ വനിതാ ഫുട്‌ബോള്‍ ടാമിന്റെ കോച്ചായാണ് വിജയ് എത്തുന്നത്. ദളപതിക്ക് കേരളത്തിലും ആരാധകര്‍ ഒട്ടും കുറവല്ല. സിനിമകള്‍ ഒരാവേശമാണ്. സര്‍ക്കാര്‍ എന്ന സിനിമയുടെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനാകുന്ന ബിഗിലിന്റെ ട്രെയിലര്‍ നാളെയാണ് പുറത്ത് വിടുന്നത്.