കക്കോടി: രോഗിയുമായി ആശുപത്രിയിലേക്ക് പോകും വഴി ആംബുലന്‍സ് മറിഞ്ഞ് രോഗി മരിച്ചു. ചോയിബസാറിനു സമീപം പ്രശാന്തിയില്‍ പഞ്ചാബ് നാഷണല്‍ ബാങ്ക് റിട്ട. ക്ലാര്‍ക്ക് വലിയപറമ്ബില്‍ വികെ വിശ്വനാഥന്‍ കിടാവ് (67) ആണ് മരിച്ചത്.

വെള്ളിയാഴ്ച രാവിലെയാണ് വിശ്വനാഥന്‍ വയനാട്ടിലേക്കുള്ള യാത്രാമദ്ധ്യേയാണ് അടിവാരത്ത് എത്തിയത്. ഇയാളുടെ ഒപ്പം സൂഹൃത്തും ഉണ്ടായിരുന്നു. ഇവിടെ മുറിയെടുത്ത് ഭക്ഷണം കഴിക്കവേയാണ് കുഴഞ്ഞ് വീഴുന്നത്. ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോവും വഴി അടിവാരത്ത് വെച്ച്‌ ആംബുലന്‍സ് മറിയുകയായിരുന്നു.

ഗുരുതര പരിക്കേറ്റ വിശ്വനാഥനെ മറ്റൊരു വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അതേസമയം അസ്വാഭാവിക മരണത്തിന് കേസ്സെടുത്തതായി താമരശ്ശേരി പോലീസ് അറിയിച്ചു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍. ശവസംസ്‌കാരം ഞായറാഴ്ച രാവിലെ 9.30-ന് ചെറുകുളം പ്രശാന്തിയിലെ വിട്ടുവളപ്പില്‍.