കേരളത്തിലെ മാലക്കര ആശാരിയത്ത് വീട്ടില്‍ എ.ടി മത്തായി (83) ഫിലഡല്‍ഫിയയില്‍ നിര്യാതനായി. തോമസ് വര്‍ഗീസ്- മറിയാമ്മ തോമസ് ദമ്പതികളുടെ പുത്രനാണ്. ഫിലഡല്‍ഫിയ സ്കൂള്‍ ഡിസ്ട്രിക്ട് ഉദ്യോഗസ്ഥനായിരുന്നു. 1972-ലാണ് അമേരിക്കയിലെ ഫിലഡല്‍ഫിയയിലേക്ക് കുടിയേറിയത്.

ഭാര്യ: മറിയാമ്മ വര്‍ക്കി കണ്ണമ്പള്ളിത്തറ കുടുംബാംഗമാണ്. മക്കള്‍: ലീന, ജയിംസ്. മരുമകള്‍: റേച്ചല്‍. കൊച്ചുമക്കള്‍: ജാസണ്‍, അലക്‌സാണ്ടര്‍, അവ (Jason, Alexander, and Ava)