ഫോമാ അന്തര്‍ദേശിയ കണ്‍വന്‍ഷന്‍ രജിസ്‌ട്രേഷന്‍ കിക്കോഫ് നവംബര്‍ 1 ന് നടക്കും. ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ഫോമാ ജനറല്‍ സെക്രട്ടറി ജോസ് എബ്രഹാം, ഫോമാ അന്തര്‍ദേശിയ റോയല്‍ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ബിജു തോമസ് ലോസണ്‍,വൈസ് ചെയര്മാന് ബേബി മണക്കുന്നേല്‍, മുന്‍ ഫോമാ പ്രസിഡന്റ് ബെന്നി വാച്ചാച്ചിറ, കേരള അസോസിയേഷന്‍ ഓഫ് നാഷ്‌വില്‍ പ്രസിഡന്റ്ബി, നാഷണല്‍ കൌണ്‍സില്‍ മെമ്പര്‍ ബിജു  ജോസഫ് എന്നിവരോടപ്പം വേറെ പല മേഖലകളില്‍ നിന്നുമുള്ള നേതാക്കളും ഇതില്‍ പങ്കെടുക്കുന്നതായിരിക്കും എന്ന് ‘അമ്മ പ്രസിഡന്റ് ഡൊമിനിക് ചാക്കോനാല്‍ അറിയിച്ചു.

നവംബര് 1 ന് ബെര്‍ക്മാര്‍ ഹൈ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വൈകുന്നേരം  6 മണിക്ക് പൂരം സ്‌റ്റേജ് ഷോക്ക്  മുന്‍പ് അമേരിക്കയുടെ  സാമൂഹീക, സാംസ്കാരിക, വ്യവസായ രംഗത്തുള്ള ആദരണീയരായ പ്രമുഖര്‍ പങ്ക്ടുക്കുന്ന ഈ യോഗത്തിലേക്ക് അമ്മയുടെ ഭാരവാഹികള്‍ ഏവര്‍ക്കും സ്വാഗതം ഏകുകയാണ്.