കൂടത്തായി കൂട്ടമരണ കേസില്‍ പൊലീസ് കസ്റ്റഡിയിലുള്ള ജോളി എന്ന ജോളിയമ്മ ചോദ്യങ്ങള്‍ക്ക് മുമ്ബില്‍ ‘നല്ലകുട്ടി’യാണ്. അന്വേഷണസംഘത്തിെന്റ ചോദ്യങ്ങളോട് പൂര്‍ണമായും സഹകരിക്കുന്നു. വ്യാഴാഴ്ച കസ്റ്റഡിയില്‍ ലഭിച്ചശേഷം രാത്രി വൈകിയും പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇതിനിടെ, ആറു പേെരയും താന്‍ തന്നെയാണ് കൊന്നതെന്ന് ജോളി ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചു. ആദ്യം ചോദ്യംചെയ്യലില്‍ തന്നെ കുറ്റസമ്മതം നടത്താന്‍ ജോളി ഒരുങ്ങിയിരുന്നു.
എന്നാല്‍, കേസന്വേഷണത്തെ ബാധിക്കുമെന്ന് കരുതി ആ ഭാഗത്തേക്ക് കടക്കാതെ അന്ന് പൊലീസ് പറഞ്ഞുവിടുകയായിരുന്നു. സയനൈഡ് നല്‍കിയാണ് നാലുപേരെ കൊലപ്പെടുത്തിയത്. അന്നമ്മക്കും കുഞ്ഞ് ആല്‍ഫൈനും എന്ത് നല്‍കിയാണ് കൊലപ്പെടുത്തിയതെന്ന് ഓര്‍മയില്ലെന്നാണ് ജോളി പറയുന്നത്. കീടനാശിനിയാണെന്ന സംശയമാണ് ജോളിക്കുള്ളത്. ഇതിനിടെ, ”തന്നെ ഇപ്പോള്‍ പിടിച്ചത് നന്നായെന്നും അല്ലാത്തപക്ഷം കൂടുതല്‍പേരെ കൊലപ്പെടുത്തിയേനെ” എന്നാണ് ജോളി അന്വേഷണസംഘത്തോട് പറഞ്ഞത്. ആരെയും കൊല്ലാനിപ്പോള്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും എപ്പോഴാണ് തനിക്കങ്ങനെ തോന്നുകയെന്ന് പറയാന്‍ കഴിയില്ലെന്നും ജോളി മൊഴിനല്‍കി.
എന്നാലിപ്പോള്‍ കൂടത്തായിയില്‍ മറ്റു മരണങ്ങളുമായി ബന്ധപ്പെട്ട് ഉയരുന്ന സംശയങ്ങള്‍ ശരിയല്ലെന്നും തനിക്കതിലൊന്നും പങ്കില്ലെന്നും ജോളി പറയുന്നു. മാത്യുവാണ് സയനൈഡ് നല്‍കിയത്. ഇതിെന്റ ബാക്കി സൂക്ഷിച്ചിട്ടില്ല. ചോദ്യം ചെയ്യലിെന്റ തുടക്കത്തില്‍ നിസ്സഹകരണം കാണിച്ച ജോളി പിന്നീട് അന്വേഷണ ഉദ്യോഗസ്ഥരോട് പൂര്‍ണമായി സഹകരിച്ചു. എല്ലാത്തിനും കൃത്യമായി മറുപടി നല്‍കി. കേസ് അന്വേഷിക്കുന്ന റൂറല്‍ എസ്.പി കെ.ജി. സൈമണിെന്റ നേതൃത്വത്തിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.
എസ്.പി തനിച്ചും അന്വേഷണസംഘത്തിന് മുമ്ബാകെയും ചോദ്യം ചെയ്യലിന് വിധേയമായി. അന്വേഷണത്തിലൂടെ ലഭിച്ച വിവരങ്ങളും ജോളിയില്‍നിന്ന് ലഭിച്ച മറുപടികളും തട്ടിച്ച് നോക്കിയാല്‍ 90 ശതമാനം വിവരങ്ങളും ലഭിച്ചു കഴിഞ്ഞതായാണ് അന്വേഷണ സംഘത്തിെന്റ വിലയിരുത്തല്‍. എന്നാല്‍, ഈ കുറ്റസമ്മതത്തിന് പിന്നില്‍ മറ്റെന്തെങ്കിലും മറച്ച് പിടിക്കാനാണോയെന്ന സംശയം പൊലീസിനുണ്ട്. ഇതനുസരിച്ചാവും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യലുണ്ടാവുക.