ദളപതി വിജയ്‌ക്കെതിരെ വിവാദ പ്രസ്താവനയുമായി തമിഴ് സംവിധായകന്‍ സാമി. ആരാധകര്‍ക്ക് കൈ കൊടുത്ത ശേഷം ഡെറ്റോള്‍ ഉപയോഗിച്ച് വിജയ് കൈകഴുകാറുണ്ടെന്ന് സംവിധായകന്‍ വെളിപ്പെടുത്തി. ഇക്കാര്യം താന്‍ നേരിട്ട് കണ്ടിട്ടുണ്ടെന്നാണ് സാമി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന വീഡിയോയിലൂടെയാണ് സാമി വിജയ്‌ക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്. രജനീകാന്തിനെ പോലെ അഭിനയിക്കുക മാത്രമാണ് ചെയ്യേണ്ടതെന്നും ദയവ് ചെയ്ത് വാ തുറക്കരുതെന്നും നടനോട് സംവിധായകന്‍ പറയുന്നു.
നിങ്ങള്‍ ജീവിതത്തില്‍ വലിയ നടനാണ്. വര്‍ഷാവര്‍ഷം നിങ്ങള്‍ ആരാധകര്‍ക്കൊപ്പം ഫോട്ടോഷൂട്ട് നടത്താറുണ്ട്. എന്‍ നെഞ്ചില്‍ കുടിയിറിക്കും മക്കളെ എന്നാണ് അവരെ വിശേഷിപ്പിക്കുന്നതും. ഇവര്‍ക്കൊപ്പം നിന്ന് ഫോട്ടോയും എടുത്ത് കൈയ്യും കൊടുക്കുന്ന നിങ്ങള്‍ അകത്തുചെന്ന് ഡെറ്റോള്‍ ഉപയോഗിച്ച് ആ കൈ കഴുകുന്നു. ഇത് ഞാന്‍ കണ്ടിട്ടുളളതാണ്. ഇതാണ് നിങ്ങളുടെ യഥാര്‍ത്ഥ അഭിനയം.
ഒരാള്‍ എവിടെ ഇരിക്കണമെന്ന് തീരുമാനിക്കുന്നത് ദൈവമാണെന്നും അതിനെക്കുറിച്ച് പറയാന്‍ വിജയ് ആരുമല്ലെന്നും സംവിധായകന്‍ പറഞ്ഞു. എന്തു മേന്മ കൊണ്ട് നിങ്ങള്‍ 50 കോടി രൂപ പ്രതിഫലം വാങ്ങിക്കുന്നതെന്നും സംവിധായകന്‍ ചോദിക്കുന്നു. 60 ദിവസം അഭിനയിക്കുന്നു. 50 കോടി ശമ്ബളം മേടിക്കുന്നു. എല്ലാ ബ്ലാക്ക് മണിയായി സൂക്ഷിക്കുന്നു. ഇങ്ങനെയുളള ആള്‍ ജനങ്ങളെ പറ്റിക്കുകയാണ്. ഇങ്ങനെ എത്രാനാള്‍ നിങ്ങള്‍ തമിഴ്‌നാടിനെ പറ്റിക്കും. ദയവ് ചെയ്ത് സ്റ്റേജില്‍ എത്തി ആളുകളെ പറ്റിക്കരുത്. വീഡിയോയില്‍ സാമി പറഞ്ഞു.
സാമിയുടെ വീഡിയോയ്ക്കെതിരേ ആരാധകരുടെ പ്രതിഷേധം ഉയരുന്നുണ്ട്. ഇത് താരത്തെ താറടിക്കാനുള്ള മനഃപൂര്‍വ്വമുള്ള ശ്രമം ആണെന്നും സിനിമയൊന്നും ഇല്ലാത്ത സാഹചര്യത്തില്‍ വിവാദമുണ്ടാക്കി ശ്രദ്ധ നേടാനുള്ള ശ്രമമാണെന്നും ആരാധകര്‍ പറയുന്നു.