പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കുമൊപ്പം പോസ്റ്ററില്‍ ഇടംപിടിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. മധ്യപ്രദേശിലെ ഭീന്ദിലാണു പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. ബിജെപി ജില്ലാ നേതൃത്വമാണു ഫ്‌ളക്‌സ് സ്ഥാപിച്ചതെന്നാണു വിവരം.
എന്നാല്‍ ഇവരേക്കാളും വലുപ്പത്തില്‍ വന്‍ പ്രാധാന്യത്തോടെയാണ് സിന്ധ്യയുടെ ചിത്രം നല്‍കിയിരിക്കുന്നത്. കശ്മീരിനുളള പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ച് ജ്യോതിരാദിത്യ സിന്ധ്യ രംഗത്ത് വന്നിരുന്നു. സിന്ധ്യയുടെ പിന്തുണയ്ക്കുളള നന്ദിസൂചകമായിട്ടാണ് പോസ്റ്ററില്‍ ഇടം നല്‍കിയിരിക്കുന്നത്.
ഭരണഘടനയിലെ അനുഛേദം 370 റദ്ദാക്കിയതിനെ പിന്തുണച്ച, ഗ്വാളിയര്‍-ചന്പല്‍ വീരപുത്രന്‍ ശ്രീമത് ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് സ്വാഗതം, അഭിനന്ദനങ്ങള്‍, അഭിവാദ്യങ്ങള്‍ എന്നാണു പോസ്റ്ററില്‍ എഴുതിയിരിക്കുന്നത്.
കശ്മീര്‍ വിഷയത്തില്‍ പാര്‍ട്ടിക്ക് വിരുദ്ദമായ നിലപാടെടുത്ത സിന്ധ്യ ബിജെപിയിലേക്ക് പോയെക്കും എന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു.