ഹരി ശങ്കരും ഹരീഷ് നാരായണും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന തമിഴ് ഹൊറര്‍ കോമഡി സ്വഭാവമുള്ള ചിത്രത്തില്‍ ശ്രീശാന്ത് നായകനായി എത്തുന്നു. ചിത്രത്തില്‍ ഹന്‍സിക നായികയാകും. നേരത്തെ ഹിന്ദിയിലും മലയാളത്തിലും സിനിമയില്‍ വേഷമിട്ടിരുന്നു മലയാളി ക്രിക്കറ്റ് താരം ശ്രീശാന്ത്.മറ്റ് അഭിനേതാക്കളെ നിശ്ചയിക്കുന്ന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഡിസംബറില്‍ ആരംഭിക്കും. അടുത്ത വര്‍ഷം മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രം റിലീസ് ചെയ്യുമെന്നാണ് പ്രതീക്ഷ.

തമിഴിലെ ആദ്യ സ്റ്റീരിയോസ്‌കോപിക് ത്രിഡി ചിത്രമായ അംബുലിയുടെ സംവിധായകരാണ് ഹരി ശങ്കറും ഹരീഷ് നാരായണനും. സംവിധായകരായ നിര്‍മാതാവ് രംഗനാഥനും കഴിഞ്ഞ ദിവസം ശ്രീശാന്തിനെ സന്ദര്‍ശിച്ച്‌ തിരക്കഥ കേള്‍പ്പിച്ചു. നെഗറ്റീവ് സ്വഭാവമുള്ള കഥാപാത്രമാണ് ചിത്രത്തില്‍ ശ്രീശാന്തിന്.