മരട് ഫ്‌ളാറ്റുകള്‍ നിയന്ത്രിത സ്‌ഫോടനങ്ങളുടെ പൊളിക്കാന്‍ ശ്രമിക്കുന്നതിലൂടെപല രീതിയിലുള്ള 75, 000 ടണ്‍ അവശിഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ഇവ നീക്കം ചെയ്യുക എന്നതാകും നഗരസഭയ്ക്ക് മുന്നിലെ വെല്ലുവിളി. കോണ്‍ക്രീറ്റ് മാത്രം 35, 000 ടണ്‍ വരുമെന്നാണ് കണക്കാക്കുന്നത്. ഇടതടവില്ലാതെ പതിനായിരത്തിലധികം ലോഡ് സാധനങ്ങള്‍ ഇവിടെ നിന്നും നീക്കം ചെയ്യണം. പുനരുപയോഗത്തിനുള്ള സാധ്യതകള്‍ ആവും വിധം അന്വേഷിക്കാനും തീരുമാനമായിട്ടുണ്ട്. കോണ്‍ക്രീറ്റ് സ്ലാബുകള്‍ ആക്കിമാറ്റാന്‍ കഴിയുമെങ്കില്‍ അതു വിജയകരമാകും. എന്നാല്‍ നിലവില്‍ കേരളത്തില്‍ അത്തരം യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്നില്ല. ഫ്‌ലാറ്റുകള്‍ പൊളിക്കുമ്ബോഴല്ല അതിനു ശേഷമാകും ഒരു പക്ഷെ യഥാര്‍തഥ വെല്ലുവിളി നേരിടേണ്ടി വരിക.