ഭ​ർ​തൃ​മാ​താ​വ് അ​ന്ന​മ്മ ടീ​ച്ച​ർ, ഇ​വ​രു​ടെ സ​ഹോ​ദ​ര​ൻ മ​ഞ്ചാ​ടി​യി​ൽ മാ​ത്യു എ​ന്നി​വ​രെ കൊ​ല​പ്പെ​ടു​ത്തി​യ​തു ഭ​ക്ഷ​ണ​ത്തി​ൽ മാ​ര​ക കീ​ട​നാ​ശി​നി ചേ​ർ​ത്തു ന​ൽ​കി​യാ​ണെ​ന്നു ജോ​ളി​യു​ടെ മൊ​ഴി. ബാ​ക്കി നാ​ലു​പേ​രെ സ​യ​നൈ​ഡ് ന​ൽ​കി​യാ​ണു കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നും ചോ​ദ്യം ചെ​യ്യ​ലി​ൽ ജോ​ളി പോ​ലീ​സി​നോ​ടു പ​റ​ഞ്ഞു.

ആ​ട്ടി​ൻ സൂ​പ്പി​ൽ കീ​ട​നാ​ശി​നി ചേ​ർ​ത്താ​ണ് അ​ന്ന​മ്മ​യെ കൊ​ന്ന​ത്. വൈ​റ്റ​മി​ൻ കാ​പ്സ്യൂ​ളി​ൽ സ​യ​നൈ​ഡ് നി​റ​ച്ചു ന​ൽ​കി ടോം ​തോ​മ​സി​നെ​യും സി​ലി​യേ​യും വ​ക​വ​രു​ത്തി. മ​ദ്യ​ത്തി​ൽ സ​യ​നൈ​ഡ് ചേ​ർ​ത്തു ഭ​ർ​ത്താ​വ് റോ​യി​യെ കൊ​ല​പ്പെ​ടു​ത്തി. മ​ഞ്ചാ​ടി മാ​ത്യു​വി​നു ക​പ്പ​പു​ഴു​ക്കി​ൽ കീ​ട​നാ​ശി​നി ചേ​ർ​ത്തു ന​ൽ​കി. ആ​ൽ​ഫൈ​നെ വാ​യി​ൽ സ​യ​നൈ​ഡ് ന​ൽ​കി ഇ​ല്ലാ​താ​ക്കി എ​ന്നു​മാ​ണു മൊ​ഴി.

എ​ന്നാ​ൽ ആ​ദ്യ ദി​വ​സം ന​ൽ​കി​യ മൊ​ഴി​യി​ൽ നി​ന്നു വ്യ​ത്യ​സ്ത​മാ​യാ​ണു വെ​ള്ളി​യാ​ഴ്ച​ത്തെ മൊ​ഴി. മൊ​ഴി ഇ​ട​യ്ക്കി​ടെ മാ​റ്റി അ​ന്വേ​ഷ​ണം വ​ഴി തെ​റ്റി​ക്കു​ക​യാ​ണ് പ്ര​തി​യു​ടെ ല​ക്ഷ്യ​മെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണു പോ​ലീ​സ്. അ​ന്ന​മ്മ ഒ​ഴി​കെ​യു​ള്ള​വ​രെ സ​യ​നൈ​ഡ് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണ സം​ഘം.