അടുത്ത വര്‍ഷം ജൂലായില്‍ നടക്കുന്ന ഫോമാ റോയല്‍ കണ്‍വെന്‍ഷന്‍ അവിസ്മരണീയമാക്കുന്നതിന്  വിവിധ കലാപരിപാടികള്‍ അണിയറയിലൊരുങ്ങുന്നു. മലയാളി മന്നന്‍, മലയാളി മങ്ക, ഫോമാ ക്യൂന്‍, ഷൊര്‍ട് ഫിലിം ഫെസ്റ്റിവല്‍ എന്നിവ കൂടാതെ ചീട്ടുകളി മത്സരം, സാംസ്‌കാരികവേദി എന്നിവ മത്സരാടിസ്ഥാനത്തില്‍  പ്രധാന വേദികളില്‍ അരങ്ങേറും. അതോടൊപ്പം വിവിധ സംഘടനകള്‍ അവതരിപ്പിക്കുന്ന വര്‍ണ്ണാഭമായ നൃത്തനൃത്യങ്ങള്‍ ഉള്‍പ്പെടുന്ന കലാപരിപാടികളും ഉണ്ടാകും. കേരളത്തില്‍ നിന്നുമെത്തുന്ന പ്രശസ്ത കലാകാരന്മാരുടെ കലാപരിപാടികളും ഇത്തവണത്തെ കണ്‍വെന്‍ഷന്റെ മാറ്റുകൂട്ടുമെന്ന് കണ്‍വന്‍ഷന്‍ കമ്മറ്റി അറിയിച്ചു.
ഇത്തവണത്തെ ഫോമാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവരുടെ സ്മരണയില്‍ എന്നും നിലനില്‍ക്കുന്ന തരത്തിലുള്ള കലാപരിപാടികളാണ് സംഘാടകര്‍ ആസൂത്രണം ചെയ്തു വരുന്നത്. ഫോമാ രാജ്യാന്തര റോയല്‍ കണ്‍വെന്‍ഷന്‍ ജൂലൈ ആറാം തീയതി  ഗാല്‍വസ്റ്റന്‍ പോര്‍ട്ടില്‍ നിന്നും  ആരംഭിച്ച്  മെക്‌സിക്കന്‍ ദ്വീപസമൂഹമായ കൊസുമലില്‍ എത്തിച്ചേരുകയും, പിന്നീട് അവിടെ നിന്നും  പത്താം തീയതി ഗാല്‍വസ്റ്റന്‍ പോര്‍ട്ടില്‍  തിരിച്ചെത്തുകയും എത്തുകയും ചെയ്യുന്ന രീതിയിലാണ് ക്രൂയിസ് ട്രിപ് ക്രമീകരിച്ചിട്ടുള്ളത്. കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷന്‍ വളരെയധികം മികച്ച രീതിയില്‍ പുരോഗമിക്കുന്നു. കണ്‍വന്‍ഷനിലേക്ക്  ഒക്ടോബര്‍ മാസം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് ഫീസില്‍ ഇളവ് ലഭിക്കുന്നതാണ്.  നിങ്ങളുടെ അഭിരുചിക്കനുസരിച്ച് വിവിധതരത്തിലുള്ള മുറികള്‍ ലഭ്യമാവും വിധം വിവിധതരം പായ്‌ക്കേജുകള്‍ ക്രമീകരിച്ചിട്ടുണ്ട്. http://fomaa.com/fomaa-ocean-cruise-convention/
ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, ജനറല്‍ സെക്രെട്ടറി ജോസ് എബ്രഹാം, വൈസ് പ്രസിഡന്റ് വിന്‍സന്റ് ബോസ് മാത്യു,  ജോയിന്റ് സെക്രട്ടറി സാജു ജോസഫ്,  ട്രഷറര്‍ ഷിനു ജോസഫ്, ജോയിന്റ് ട്രഷറര്‍ ജയിന്‍ കണ്ണച്ചാന്‍പറമ്പില്‍, റോയല്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ബിജു ലോസന്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ബേബി മണക്കുന്നേല്‍, ജനറല്‍ കണ്‍വീനര്‍ സുനില്‍ തലവടി എന്നിവര്‍ ഒറ്റകെട്ടായി ഈ കണ്‍വന്‍ഷന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചുവരുന്നു . http://fomaa.com/fomaa-ocean-cruise-convention/