സേക്രഡ് ഹാര്‍ട്ട് ക്‌നാനായ കത്തോലിക്ക ഫൊറോന ദേവാലയത്തില്‍ ഒരുവര്‍ഷം നീണ്ടുനില്‍ക്കുന്ന ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചു . ഇടവകയുടെ പ്രധാന തിരുനാളായ തിരുഹൃദയ ദര്‍ശന തിരുനാളിനോട് അനുബന്ധിച്ച് ആയിരുന്നു ദശാബ്ദി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. തിരുനാളിന്റെ   മുഖ്യ ദിനമായ  ഒക്ള്‍ടോബര്‍  ആറാം തീയതി ഞായറാഴ്ച നടന്ന  ആഘോഷമായ തിരുനാള്‍ കുര്‍ബാനയ്ക്ക് ശേഷം ചിക്കാഗോ  സെന്റ് തോമസ്  സീറോ മലബാര്‍ രൂപതയുടെ ക്‌നാനായ റീജിയന്‍ പ്രഥമ വികാരി ജനറാള്‍ റവ. ഫാ  എബ്രഹം മുത്തോലത്ത് ഭദ്രദീപം തെളിച്ച് ദേവാലയത്തിന് ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന്  ഇടവകയുടെ പ്രഥമ കൈക്കാരന്മാരായ  ബെന്നി വഞ്ചിപുരയും,  സാബു കുന്തമവും ഇപ്പോഴത്തെ കൈക്കാരന്മാരായ റെജി തെക്കനാട് ബിജോയ് മൂശ്ശാരി പറമ്പില്‍ സജി കറുകകുറ്റിയില്‍ എന്നിവര്‍ ചേര്‍ന്ന്  മറ്റ് തിരികള്‍ തെളിയിച്ചു.
                      തിരുനാള്‍ കുര്‍ബാനയ്ക്ക് ഇടവകയിലെ മുന്‍ വികാരി റവ. ഫാ. ജോസഫ് ശൈരൃമാക്കില്‍  മുഖ്യ കാര്‍മികത്വം വഹിച്ചു. റവ. ഫാ. എബ്രഹം മുത്തോലത്ത് തിരുനാള്‍ സന്ദേശം നല്‍കി. ഫാ. മുത്തോലത്ത്  തന്റെ തിരുനാള്‍ സന്ദേശത്തില്‍  താമ്പായിലെ കനാനായ അസോസിയേഷന്റെ തുടക്കം മുതല്‍ ദേവാലയത്തിന്റെ ആരംഭം വരെ വിശദമായി വിശദീകരിച്ചു. വികാരി റവ. ഫാം. മാത്യു മേലേടത്ത്,  റവ. ഫാ. സലിം  ചക്കുങ്ങല്‍ എന്നിവരായിരുന്നു സഹകാര്‍മികര്‍.
               2009ല്‍ ലായിരുന്നു  താമ്പായില്‍ ക്‌നാനായ കത്തോലിക്കര്‍ ക്കായി മിഷന്‍ സ്ഥാപിച്ചത്. റവ. ഫാ.  എബി വടക്കേക്കര ആയിരുന്നു മിഷന്‍ന്റെ പ്രഥമ ഡയറക്ടര്‍. 2010 മാര്‍ച്ച് മാസം മിഷന്‍ സ്വന്തമായി ആയി ഒരു ദേവാലയം വാങ്ങി.  2010 ഓഗസ്റ്റ് ഒന്നാം തീയതി ഈ ദേവാലയം  ഒരു ഇടവകയായി ഉയര്‍ത്തി. റവ. ഫാ. ബിന്‍സ് ചേത്തലില്‍  അയിരുന്നു ഇടവകയുടെ പ്രഥമ വികാരി. തുടര്‍ന്ന് റവ. ഫാ. പത്രോസ് ചമ്പക്കര, റവ. ഫാ. ഡോമിനിക്  മഠത്തില്‍ക്കളത്തില്‍, റവ. ഫാ.  ജോസഫ് ശൈരൃമാക്കില്‍  എന്നിവര്‍ ഇടവകയിലെ വികാരിമാരായി  പ്രവര്‍ത്തിച്ചു. 2016ല്‍ ഇടവക ദേവാലയം ഫെറോന ദേവാലയം ആയി ഉയര്‍ത്തപ്പെട്ടു. ഇടവകയില്‍ ഏകദേശം മുന്നൂറോളം കുട്ടികള്‍ ഫ്രീ  കെ മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെ ഉള്ള മതബോധന ക്ലാസുകളില്‍ പഠിക്കുന്ന.  ഇടവകയില്‍    ഈ വര്‍ഷത്തെ തിരുനാളിനോടനുബന്ധിച്ച്  പുതിയതായി ആരംഭിച്ച  ദര്‍ശന സമൂഹം , വിന്‍സെന്റ് ഡി പോള്‍, ലീജിയന്‍ ഓഫ് മേരി, ലെ മിനിസ്ട്രി എന്നീ ഭക്തസംഘടനകള്‍  പ്രവര്‍ത്തിക്കുന്നു. ഇടവ യോടനുബന്ധിച്ച്  2016 മുതല്‍  വിസിറ്റേഷന്‍ സന്യാസ സമൂഹത്തിന്റെ  ഒരു ഭവനവും പ്രവര്‍ത്തിക്കുന്നു. വികാരി റവ. ഫാ. മാത്യു മേലേടത്തിന്റെ നേതൃത്വത്തില്‍ വിവിധങ്ങളായാ പ്രവര്‍ത്തനങ്ങളുമായി  ഇടവക സമൂഹം സജീവമായി മുന്‍പോട്ടു പോകുന്നു.