ന്യൂ​യോ​ര്‍​ക്​: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍​റ് ഡോണള്‍ഡ് ട്രംപ് മാ​ന​സി​ക ആ​രോ​ഗ്യ​ത്തി​ന് കാ​ര്യ​മാ​യ പ്ര​ശ്‌​ന​മു​ള്ള ആളാണെന്ന് ബാ​ര്‍ബാ​ഡി​യ​ന്‍ ഗാ​യി​ക റി​ഹാ​ന. വോ​ഗ്​ ഫാ​ഷ​ന്‍ മാസികയ്ക്ക് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ​ റി​ഹാ​ന ഇക്കാര്യം വ്യക്തമാക്കിയത് . തോ​ക്ക്​ കൈ​വ​ശം വെ​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തെ ന്യാ​യീ​ക​രി​ക്കു​ന്ന ഡോ​ണ​ള്‍​ഡ്​ ട്രം​പി​നെ​തി​രെയും ഗായിക ആഞ്ഞടിച്ചു .

തൊ​ലി​യു​ടെ നി​റം നോ​ക്കി ആ​ക്ര​മ​ണ​ങ്ങ​ളെ ത​രം​തി​രി​ക്കു​ന്ന ട്രം​പി​​െന്‍റ ട്രംപിന്റെ സ്വ​ഭാ​വം വം​ശീ​യ​ത​യാ​ണ്​ കാണിക്കുന്നതെന്നും റി​ഹാ​ന വ്യക്തമാക്കി .