കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബരയിലെ മുഖ്യപ്രതി ജോളിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ തേടി അന്വേഷണ സംഘം കട്ടപ്പനയിലെത്തി. ജോളിയുടെ കുട്ടിക്കാലത്തെ വിവരങ്ങള്‍ ശേഖരിക്കും. കൂടാതെ കട്ടപ്പനയിലുള്ള മകന്റെ കയ്യിലാണ് ജോളിയുടെ ഫോണ്‍ ഉള്ളത്. ഇതും പരിശോധനയ്ക്ക് വിധേയമാക്കും.
ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടേതടക്കം ആറു കേസുകളാക്കിയാണ് ഇനി അന്വേഷണം. പൊന്നാമറ്റം വീട്ടിലെ അന്നമ്മ, ടോം ജോസഫ് എന്നിവരുടെയും മാത്യു മഞ്ചാടിയിലിന്റെയും ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെയും മകള്‍ ആല്‍ഫൈന്‍റെയും കൊലപാതകങ്ങളിലാണ് പ്രത്യേകം കേസെടുത്തത്. ഷാജുവിന്റെ ആദ്യഭാര്യ സിലിയുടെ മരണത്തില്‍ താമരശേരിയിലാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.