തിരുവനന്തപുരം: അപൂര്‍വ്വ രോഗം ബാധിച്ച് ഏഴുമാസമായി അബുദാബിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന തിരുവനന്തപുരം സ്വദേശി നീതുവിനെ കേരളത്തില്‍ എത്തിച്ചു. അബുദാബിയില്‍ നിന്നുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ രാവിലെ ആറരയോടെയാണ് നീതു കേരളത്തില്‍ എത്തിയത്. അമ്മ ബിന്ദുവും ശൈഖ് ഖലീഫ ആശുപത്രിയിലെ നഴ്‌സും ഒപ്പമുണ്ടായിരുന്നു.
പ്രത്യേക ആംബുലന്‍സില്‍ നീതുവിനെ ശ്രീചിത്ര മെഡിക്കല്‍ സെന്ററിലേക്ക് മാറ്റി. സര്‍ക്കാര്‍ സഹായത്തോടെ ശ്രീചിത്രമെഡിക്കല്‍ സെന്ററിലാണ് ഇനി നീതുവിന്റെ തുടര്‍ചികിത്സ. രോഗകാരണം കണ്ടെത്തി, വിശദമായ പരിശോധനയ്ക്ക് ശേഷം തുടര്‍ചികിത്സകള്‍ തീരുമാനിക്കും.
ഓട്ടോ ഇമ്യൂണ്‍ എന്‍സഫാലിറ്റിസെന്ന അപൂര്‍വ്വ രോഗത്തെ തുടര്‍ന്ന് മാര്‍ച്ചിലാണ് നീതുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് നാല് മാസം ജീവന്‍ നിലനിര്‍ത്തിയത്. അരയ്ക്ക് താഴേക്ക് ചലനം നഷ്ടമായ നീതുവിന് ആരെയും തിരിച്ചറിയാനാകുമായിരുന്നില്ല. വിവാഹം കഴിഞ്ഞ് രണ്ട് മാസം തികയും മുമ്ബാണ് അപൂര്‍വ്വ രോഗം നീതുവിനെ പിടികൂടിയത്.