കോഴിക്കോട്‌ : കൂടത്തായി കൊലപാതക കേസ് പ്രതികളെ പൊന്നാമറ്റത്തെ വീട്ടിലെത്തിച്ച്‌ തെളിവെടുപ്പ് നടത്തുന്നു. കേസിലെ പ്രതികളായ ജോളി, കൂട്ടുപ്രതികളായ പ്രജികുമാര്‍, മാത്യു എന്നിവരെയാണ് തെളിവെടുപ്പിനായി വീട്ടിലെത്തിച്ചിരിക്കുന്നത്.

തെളിവെടുപ്പിനെ തുടര്‍ന്ന് പൊന്നാമറ്റത്തെ വീടിന് ചുറ്റും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ശേഷിച്ച സയനൈഡ് കണ്ടെത്താനാണ് ശ്രമം. ജോളിയുടെ അറസ്‌റ്റോടെ പൊന്നമാറ്റത്തെ വീട് പൊലീസ് സീല്‍ ചെയ്തിരുന്നു. സീല്‍ പൊളിച്ച്‌ നിലവില്‍ തെളിവെടുപ്പ് പുരോഗമിക്കുകയാണ്.

അതേസമയം, പ്രതികളെ പൊന്നാമറ്റത്തെത്തിച്ചപ്പോള്‍ നാട്ടുകാര്‍ കൂകി വിളിച്ചു. നേരത്തെ പ്രതികളെ കോടതിയില്‍ എത്തിച്ചപ്പോഴും നാട്ടുകാര്‍ കൂകി വിളിച്ചിരുന്നു.