കൊച്ചി : കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായി എസ്. മണികുമാര്‍ സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിമാരായ തോമസ് ഐസക്, എംഎം മണി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്ന ഋഷികേശ് റോയിക്ക് സുപ്രീം കോടതി ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചതിനെ തുടര്‍ന്നാണ് എസ് മണികുമാര്‍ ചീഫ് ജസ്റ്റിസാകുന്നത്.1983ല്‍ അഭിഭാഷക ജോലിയില്‍ പ്രവേശിച്ച ജസ്റ്റിസ് മണികുമാര്‍ 22 വര്‍ഷത്തോളം മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്തിരുന്നു. 2006 ജൂലൈയില്‍ മദ്രാസ് ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി.
സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം മുപ്പത്തിമൂന്നാക്കി വര്‍ധിപ്പിച്ച് നിയമഭേദഗതി കൊണ്ടു വന്ന പശ്ചാത്തലത്തിലാണ് പുതിയ മാറ്റം വന്നത്.