ന്യുജേഴ്സി: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് മാധ്യമ കോണ്‍ഫറന്‍സിനു തിരിതെളിയാന്‍ ഇനി മണിക്കൂറുകള്‍ ബാക്കി. ചടങ്ങില്‍ പങ്കെടുക്കേണ്ട വിശിഷ്ടാതിഥികള്‍ എല്ലാം തന്നെ എത്തിത്തുടങ്ങി. മൂന്നു ദിവസം നീണ്ടു നില്ക്കുന്ന സമ്മേളനം ന്യൂജേഴ്സി ഈ-ഹോട്ടലിലാണ് നടക്കുന്നത്. ഇന്നു (വ്യാഴം) വൈകിട്ട് സൗഹൃദ സംഗമത്തോടേ ആരംഭിക്കുന്ന സമ്മേളനത്തില്‍ വിശിഷ്ടാതിഥിയായി പങ്കെടുക്കുന്നത് മന്ത്രി കെ.ടി. ജലീലാണ്. അദ്ദേഹമടക്കമുള്ള മുഖ്യാതിഥികള്‍ എത്തി. പ്രസ് ക്ലബ് പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ഡോ. കൃഷ്ണ കിഷോര്‍, സുനില്‍ ട്രൈസ്റ്റാര്‍, രാജു പള്ളത്ത്, അനിയന് ജോര്‍ജ് തുടങ്ങിവര്‍ ചേര്‍ന്ന് മന്ത്രിയെ വരവേറ്റു.
കേരളത്തില്‍ നിന്നും ജോണി ലൂക്കോസ് (മനോരമ ടിവി) എം.ജി. രാധാകൃഷ്ണന് (ഏഷ്യാനെറ്റ്), വേണു ബാലകൃഷ്ണന് (മാതൃഭൂമി ടിവി) വെങ്കിടേഷ് രാമകൃഷ്ണന് (ഫ്രണ്ട്ലൈന്, ദി ഹിന്ദു), ബ്ലോഗര്‍ വിനോദ് നാരായണ്‍ (ബല്ലാത്ത പഹയന്) എന്നിവരും സമ്മേളന നഗരിയിലെത്തി. സമ്മേളനത്തിനുള്ള തയ്യറെടുപ്പുകള്‍ എല്ലാം പൂര്‍ത്തിയായതായി പ്രസിഡന്റ് മധു കൊട്ടാരക്കരയും സെക്രട്ടറി സുനില്‍ തൈമറ്റവും അറിയിച്ചു. അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മാധ്യമ പ്രവര്‍ത്തകരും എത്തിക്കൊണ്ടിരിക്കുന്നു
ഫൊക്കാന ഫോമ തുടങ്ങി വിവിധ സംഘടനകളുടെ ഇപ്പോഴത്തെയും മുന്‍ കാലത്തേയും നേതാക്കളും മൂന്നു ദിവസവും പങ്കെടുക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. യാതൊരു വിധത്തിലുള്ള ഫീസോ രജിസ്ട്രേഷനോ ഇല്ലാതെ ആര്‍ക്കും പങ്കെടുക്കാമെന്നതാണു ഈ കോണ്‍ഫറന്‍സിനെ വ്യത്യസ്തമാക്കുന്നത്. എല്ലാം തികച്ചും സൗജന്യം.
അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും മുന്നില്‍ നില്ക്കുന്ന റീന നൈനാന് (സിബി.എസ്. ആങ്കര്‍), വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എ.ബി.സിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവായ ബേസില്‍ ജോണ്‍ എന്നിവര്‍ ശനിയാഴ്ച സമ്മേളനത്തില്‍ പങ്കെടുക്കും. പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വറുഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന് ചെയര്മാന് രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്മാന് ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്മാന് സുനില്‍ ട്രൈസ്റ്റാര്‍ തുടങ്ങിയവര്‍ ചുക്കാന്‍ പിടിക്കുന്ന കോണ്‍ഫറന്‍സിന് ശിവന് മുഹമ്മ ചെയര്‍ ആയുള്ള അഡ്വസൈറി ബോര്‍ഡും സജീവമായി രംഗത്തുണ്ട്.
ഇത്തവണ ഏതാനും പേരെ അവാര്‍ഡ് നല്കി പ്രസ് ക്ലബ് ആദരിക്കുന്നുണ്ട്. അവാര്‍ഡ് ജേതാക്കള്‍ ഇവരാണ്. മുഖ്യധാര രാഷ്ട്രീയം: സണ്ണിവേല്‍ മേയര്‍ സജി ജോര്‍ജ്; മികച്ച കമ്യൂണിറ്റി ലീഡര്‍: ഡോ. തോമസ് ഏബ്രഹാം; മികച്ച ഡോക്ടര്‍: ഡോ. സാറാ ഈശോ; മികച്ച എഞ്ചിനിയര്‍: പ്രീതാ നമ്പ്യാര്‍. മികച്ച സംഘടന: മങ്ക
വെള്ളിയാഴ്ച രാത്രി നടക്കുന്ന ‘ഹൃദയതാളം’ സംഗീത പരിപാടിയില്‍ പഴയകാല ഗാനങ്ങളൂമായി പത്ത് കലാകാരന്മാരാണു പങ്കെടുക്കുന്നത്. ശനിയാഴ്ച രാത്രി 5 ടീമുകളുടേ ഡാന്‍സ്, ഡിട്രൊയിറ്റ് നോട്ട്സിന്റെ മ്യൂസിക്കല്‍ ബാന്‍ഡ് എന്നിവയുണ്ട്.
പരിപാടികള്‍.
വെള്ളി: രാവിലെ 10 മണി സെമിനാര്‍; 12:30 ലഞ്ച്; 2 മണി: സെമിനാര്‍; 6 മണി: ഉദ്ഘാടനം; 8 മണി: ഹൃദയതാളം മ്യൂസിക്കല്‍ നൈറ്റ്
ശനി രാവിലെ 10 മണി: സെമിനാര്‍; 12:30 ലഞ്ച്; 2 മണിസെമിനാര്; 5:30: സമാപന സമ്മേളനം; 7 മണി: അവാര്‍ഡ് നൈറ്റ്. 5 ടീമുകളുടേ നൃത്തം. 9 മണി: ഡിട്രോയിറ്റ് നോട്ട്സിന്റെ സംഗീത പരിപാടി.