ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു ഇന്ന് (വ്യാഴം) ന്യു ജെഴ്സിലെ എഡിസനിലെ ഇ–ഹോട്ടലില്‍ തുടക്കം കുറിക്കുബോള്‍ ഫൊക്കാനയുടെ എല്ലാവിധ ആശംസകളും നേരുന്നു. ഫീസോ രജിസ്റ്റ്രേഷനോ ഇല്ലാതെ നടത്തുന്ന മുന്ന് ദിവസത്തെ കോണ്‍ഫറന്‍സ് അമേരിക്കയിലെയും കേരളത്തിലെയും മാധ്യമ പ്രവര്‍ത്തകരുടെ ഒത്തു ചേരലും പ്രവര്‍ത്തങ്ങളുടെ വിലയിരുത്തലുമാണ് മുഖ്യ ലക്ഷ്യം.

അമേരിക്കയിലെ മലയാളീ പത്രപ്രവര്‍ത്തകര്‍ സാമ്പത്തിക ലാഭം നോക്കാതെയാണ് നമ്മുടെ സമൂഹത്തിന് വേണ്ടി നിലകൊള്ളുന്നത്. അമേരിക്കയിലെയും കേരളത്തിലെയും സംസ്‌കാരങ്ങളെയും ആഘോഷങ്ങളെയും ബന്ധിപ്പിക്കുന്ന ഒരു ചെയിന്‍ ആയാണ് അവര്‍ എന്നും .പ്രവര്‍ത്തിക്കാറുള്ളത് . അമേരിക്കയിലെ മലയാളീ സമൂഹത്തെ ഒന്നിപ്പിച്ചു നിര്‍ത്തുന്നതില്‍ ഇന്ത്യാ പ്രസ് ക്ലബിന്റെ പ്രവര്‍ത്തനങ്ങള്‍ പ്രശംസിനിയമാണെന്ന് ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍ അഭിപ്രായപ്പെട്ടു.

അക്ഷരങ്ങളോടുള്ള കടപ്പാടും മലയാളത്തോടുള്ള സ്‌നേഹവുമാണ് ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ പ്രവര്‍ത്തങ്ങളെ മുന്നോട്ട് നയിക്കുന്നത്. അവര്‍ മലയാളീ സമൂഹത്തിനു നല്‍കുന്ന സേവങ്ങളെ എത്ര പ്രശംസിച്ചാലും മതിവരില്ലന്ന് സെക്രട്ടറി ടോമി കോക്കാട്ട് അറിയിച്ചു.

ഫൊക്കാന നടത്തുന്ന പ്രവര്‍ത്തനങ്ങല്‍ ജനങ്ങളില്‍ എത്തിക്കുന്ന ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു എല്ലാവിധ ആശംസകളും നേരുന്നതായി ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ് അറിയിച്ചു.

കേരളത്തില്‍ നിന്ന് തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി. ജലീല്‍,പ്രമുഖ പത്രങ്ങളുടെ പ്രതിനിധികള്‍ ആയ ജോണി ലൂക്കോസ് (മനോരമ ടിവി) എം.ജി. രാധാക്രുഷ്ണന്‍ (ഏഷ്യാനെറ്റ്), വേണു ബാലക്രിഷ്ണന്‍ (മാത്രുഭൂമി ടിവി) വെങ്കടേഷ് രാമക്രിഷ്ണന്‍ (ഫ്രണ്ട്ലൈന്‍ദി ഹിന്ദു) എന്നിവര്‍ എത്തും. അമേരിക്കയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന റീന നൈനാന്‍ (സിബി.എസ്. ആങ്കര്‍), വിര്‍ജിനിയയിലെ റിച്ച്മണ്ടില്‍ എ.ബി.സിയില്‍ പ്രവര്‍ത്തിക്കുന്ന യുവാവായ ബേസില്‍ ജോണ്‍ , അമേരിക്കയിലെ സാംസ്‌കാരിക നായകര്‍ , സംഘാടന പ്രവര്‍ത്തകര്‍ തുടങ്ങി നിരവധി പ്രമുഹര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഭാരാവാഹികള്‍ ആയ പ്രസിഡന്റ് മധു കൊട്ടാരക്കര, സെക്രട്ടറി സുനില്‍ തൈമറ്റം, ട്രഷറര്‍ സണ്ണി പൗലോസ്, വൈസ് പ്രസിഡന്റ് ജയിംസ് വറുഗീസ്, ജോയിന്റ് സെക്രട്ടറി അനില്‍ ആറന്മുള, ജോയിന്റ് ട്രഷറാര്‍ ജീമോന്‍ ജോര്‍ജ്, റിസപ്ഷന്‍ ചെയര്‍മാന്‍ രാജു പള്ളത്ത്, ഫിനാന്‍സ് ചെയര്‍മാന്‍ ബിജു കിഴക്കേക്കുറ്റ്, പബ്ലിസിറ്റി ചെയര്‍മാന്‍സുനില്‍ ട്രൈസ്റ്റാര്‍, ശിവന്‍ മുഹമ്മ, തുടങ്ങിയവര്‍ നയിക്കുന്ന പ്രവര്‍ത്തങ്ങള്‍ക്ക് ഫൊക്കാനയുടെ എല്ലാവിധ സഹായ സഹകരങ്ങളും എപ്പോഴും ഉണ്ടായിരിക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ എട്ടാമത് അന്തര്‍ദേശീയ കോണ്‍ഫറന്‍സിനു എല്ലാവിധ ആശംസകളും നേരുന്നതിന് ഒപ്പം ഫൊക്കാനയുടെ എല്ലാ പ്രവര്‍ത്തകരും ഇതില്‍ പങ്കെടുക്കണം എന്ന് പ്രസിഡന്റ് മാധവന്‍ ബി നായര്‍ , ആയസെക്രട്ടറി ടോമി കോക്കാട്ട് , ട്രഷര്‍ സജിമോന്‍ ആന്റണി ,ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമന്‍ സി ജേക്കബ്,എക്‌സ്. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ,നാഷണല്‍ കോര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍,വൈസ് പ്രസിഡന്റ് എബ്രഹാം കളത്തില്‍ , ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്. വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചക്കപ്പന്‍ ,ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍,ട്രസ്റ്റീ ബോര്‍ഡ് സെക്രട്ടറി വിനോദ് കെയര്‍ക് , വൈസ് ചെയര്‍മാന്‍ ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു.