ഇന്‍ഡ്ന്‍ കള്‍ച്ചറല്‍ അസോസിേഷന്‍ ഓഫ് വെസ്റ്റ് ചെസ്റ്ററിന്റെ(ICAW) ആഭിമുഖ്യത്തില്‍ കേരളപ്പിറവി ദിനാഘോഷവും, സംഘടനയും ജനറല്‍ ബോഡി യോഗവും സംയുക്തമായി നവംബര്‍ ഒന്നാം തീയതി വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക്, യോങ്കേഴ്‌സിലുള്ള മുംബൈ സ്‌പൈസസ് റെസ്റ്റൊറെന്റില്‍ വച്ച് നടത്തുന്നതാണെന്ന് പ്രസിഡന്റ് ജോസ് മലയില്‍ അറിയിച്ചു. പൊതു സമ്മേളനത്തിനു ശേഷം വിവിധ കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.

2007 മുതല്‍ വെസ്റ്റ്‌ചെസ്റ്റര്‍ കേന്ദ്രീകരിച്ച് സുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന ഇന്‍ഡ്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്‍, രജിസ്റ്റര്‍ ചെയ്ത ഒരു നോണ്‍ പ്രോഫിറ്റ് ഓര്‍ഗനൈസേഷന്‍ ആണ്.

കേരളപ്പിറവിദിനാഘോഷങ്ങളിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജോസ് മലയില്‍, വൈസ് പ്രസിഡന്റ് ജിനു മാത്യു, സെക്രട്ടറി അഷിഷ് ജോസഫ്, ട്രഷറര്‍ അഭിലാഷ് ജോര്‍ജ് എന്നിവര്‍ അറിയിച്ചു.