കൊച്ചി: ഹൈകോടതിയുടെ അനുമതിയില്ലാതെ പാലാരിവട്ടം മേല്‍പാലം പൊളിക്കരുതെന്ന് ഡിവിഷന്‍ ബെഞ്ച്​. ഭാരപരിശോധന നടത്താതെ പാലത്തിന്​ ബലക്ഷയമുണ്ടെന്ന് എങ്ങനെ​ പറയാന്‍ കഴിയുമെന്ന്​ ജസ്​റ്റിസ്​ എ.എം. ഷഫീഖ്​, ജസ്​റ്റിസ്​ ടി.വി. അനില്‍കുമാര്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച്​ സര്‍ക്കാറിനോട്​ ആ​രാഞ്ഞു. പാലം ​പൊളിച്ചുപണിയുന്നതിനെതിരെ അസോസിയേഷന്‍ ഒാഫ് സ്ട്രക്ചറല്‍ ആന്‍ഡ് ജിയോ ടെക്നിക്കല്‍ കണ്‍സല്‍ട്ടിങ്​​ എന്‍ജിനീയേഴ്സ്, പെരുമ്ബാവൂര്‍ സ്വദേശി വര്‍ഗീസ് പി. ചെറിയാന്‍ തുടങ്ങിയവര്‍ നല്‍കിയ ഹരജികളാണ്​ കോടതി പരിഗണിച്ചത്​.

നിര്‍മാണകരാറിലെ വ്യവസ്ഥ പ്രകാരം പാലത്തി​​െന്‍റ ബലം ഉറപ്പാക്കാന്‍ ഭാരപരിശോധന നടത്തണമെന്ന് പറയുന്നുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. കരാറില്‍ ഇത്തരമൊരു വ്യവസ്ഥയുള്ളതിനാല്‍ മും​െബെ, കാണ്‍പുര്‍ ഐ.ഐ.ടികളുടെ സഹായത്തോടെയോ ഭാരപരിശോധനയില്‍ വൈദഗ്​ധ്യമുള്ള മറ്റേതെങ്കിലും ഏജന്‍സിയുമായി ചേര്‍ന്നോ ഇത്​ നടത്തുന്നുണ്ടോയെന്ന്​ വ്യക്തമാക്കി രണ്ടാഴ്ചക്കകം വിശദീകരണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചു. തുടര്‍ നടപടി സ്വീകരിക്കുംമുമ്ബ് ഇൗ റിപ്പോര്‍ട്ടി​​െന്‍റ അടിസ്ഥാനത്തില്‍ നടപടി എടുക്കുമോയെന്ന്​ വ്യക്തമാക്കണം​.

ചെന്നൈ ഐ.ഐ.ടി നടത്തിയ പരിശോധനയില്‍ തുടര്‍പരിശോധന നിര്‍​ദേശിച്ചാണ്​ റിപ്പോര്‍ട്ട് നല്‍കിയതെങ്കിലും പരിഗണിച്ചില്ലെന്ന്​ ഹരജിക്കാര്‍ ആരോപിച്ചു. ഇ. ശ്രീധര​​െന്‍റ റിപ്പോര്‍ട്ട് അപ്പാടെ സ്വീകരിക്കരുതെന്നും അവര്‍ ആവശ്യപ്പെട്ടു. ഭാരപരിശോധന നടത്തിയിട്ടില്ലെന്ന് സര്‍ക്കാര്‍ വിശദീകരിച്ചപ്പോഴാണ്​ പിന്നെങ്ങനെയാണ്​ ബലക്ഷയമുണ്ടെന്ന്​ പറയാനാവുന്നതെന്ന്​​ കോടതി വാക്കാല്‍ ചോദിച്ചത്​.പാലം അറ്റകുറ്റപ്പണി നടത്തി ഗതാഗതയോഗ്യമാക്കുന്നതിനു പകരം പൊളിച്ചുപണിയാന്‍ തീരുമാനിച്ചതിനെതിരെ കരാറ​ുകാരായ ആര്‍.ഡി.എസ് കമ്ബനി നല്‍കിയ ഹരജികളും കോടതി പരിഗണിച്ചു.

41 പാലവും ആറ് മേല്‍പാലവും നിര്‍മിച്ച തങ്ങളുടെ അഭിപ്രായം സര്‍ക്കാറോ ഇ. ശ്രീധരനോ ചോദിച്ചില്ലെന്ന് കിറ്റ്കോ അറിയിച്ചു. നോയിഡയില്‍ ഡി.എം.ആര്‍.സിയുടെ മെട്രോ നിര്‍മാണത്തിനിടെ ഉണ്ടായ അപകടത്തില്‍ ആറുപേര്‍ മരിച്ചതും 15 പേര്‍ക്ക് പരിക്കേറ്റതും കിറ്റ്കോയുടെ അഭിഭാഷകന്‍ ശ്രദ്ധയില്‍പെടുത്തി. ഭാരപരിശോധന വേണ്ടെന്ന അഭിപ്രായമില്ലെന്നും വിദഗ്​ധാഭിപ്രായം കേള്‍ക്കാന്‍ തയാറാണെന്നും സര്‍ക്കാറിനുവേണ്ടി ഹാജരായ സ്​​േറ്ററ്റ്​ അറ്റോണി വിശദീകരിച്ചു. പാലം പൊളിക്കുകയോ പുതുക്കിപ്പണിയുകയോ ചെയ്യാതെ ഇതേപടി നിലനിര്‍ത്താനാവില്ലെന്ന് കോടതി വാക്കാല്‍ നിരീക്ഷിച്ചു.