ഇന്ത്യന്‍ ക്രിക്കറ്റ് താരം മനീഷ് പാണ്ഡെ വിവാഹിതനാകുന്നു. തമിഴ് സിനിമകളില്‍ നായികയായി ശ്രദ്ധ നേടിയ ആശ്രിത ഷെട്ടിയാണ് വധു. മുംബൈയില്‍ ഡിസംബര്‍ രണ്ടിനാണ് വിവാഹം നടക്കുന്നത്. ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ഉദയം എന്‍എച്ച്‌4, ഒരു കണ്ണിയും മൂന്ന് കാലവാണികളും, ഇന്ദ്രജിത്ത് എന്നീ തമിഴ് സിനിമകളിലൂടെ ശ്രദ്ധേയ ആയ നടിയാണ് ആശ്രിത. 2015-ല്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരമാണ് മനീഷ് പാണ്ഡെ. ഇന്ത്യക്ക് വേണ്ടി 23 ഏകദിനങ്ങള്‍ കളിച്ച മനീഷ് പാണ്ഡെ വിജയ് ഹസാരെ ട്രോഫിയില്‍ കര്‍ണാടകയുടെ നായകന്‍ ആണ്. 23 ഏകദിന മല്‍സരങ്ങളില്‍ നിന്ന് 440 റണ്‍സ് ആണ് താരം ഇതുവരെ നേടിയിട്ടുള്ളത്. ഇതില്‍ ഒരു സെഞ്ചുറിയും, രണ്ട് അര്‍ദ്ധശതകങ്ങളും നേടിയിട്ടുണ്ട്.