തിരുവനന്തപുരം: കെഎസ്‌ആര്‍ടിസിയിലെ പ്രതിസന്ധിക്ക് പരിഹാരമായി. ജീവനക്കാരുടെ മുടങ്ങിക്കിടക്കുന്ന ശമ്ബളം ഉടന്‍ തന്നെ വിതരണം ചെയ്യാനൊരുങ്ങുകയാണ് കെഎസ്‌ആര്‍ടിസി. സര്‍ക്കാര്‍ സഹായമായി ലഭിച്ച 16 കോടി രൂപയും സ്ഥാപനത്തിലെ ഫണ്ടും ചേര്‍ത്താണ് പ്രതിസന്ധിക്ക് പരിഹാരം കണ്ടത്. ഭുരിഭാഗം ജീവനക്കാര്‍ക്കും ഇന്ന് തന്നെ ശമ്ബളം വിതരണം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. 80 ശതമാനത്തോളം ജീവനക്കാരുടെ ശമ്ബളം ഇന്നു തന്നെ നല്‍കാന്‍ കഴിയുമെന്നാണ് കെഎസ്‌ആര്‍ടിസി പ്രതീക്ഷിക്കുന്നത്. സര്‍ക്കാരില്‍ നിന്നും ലഭിച്ച 16 കോടിയും ഈ മാസത്തെ കളക്ഷന്‍ വരുമാനവും ചേര്‍ത്ത് ഏതാണ്ട് 54 കോടിയോളം രൂപ കെഎസ്‌ആര്‍ടിസിയുടെ കൈവശം ഇപ്പോഴുണ്ട്.

പ്രതിമാസ ശമ്ബള വിതരണത്തിനായി ഏകദേശം 74 കോടിയോളം രൂപ ആവശ്യമാണ്. കഴിഞ്ഞ മാസത്തെ ബാധ്യത തീര്‍ത്തതോടെ ശമ്ബള വിതരണത്തിന് പണമില്ലാത്ത അവസ്ഥയില്‍ ആയിരുന്നു കെഎസ്‌ആര്‍ടിസി. ശമ്ബളം മുടങ്ങിയതോടെ ഭരണകക്ഷി യൂണിയന്‍ ഉള്‍പ്പെടെ പ്രത്യക്ഷ പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു. താത്കാലിക ഡ്രൈവ്രര്‍മാരെ പിരിച്ചുവിട്ടതോട പ്രതിദിനം ശരാശരി നാലിലൊന്ന് സര്‍വ്വീസുകള്‍ മുടങ്ങുന്ന സാഹചര്യമാണുണ്ടായത്. ഇതുമൂലം കെഎസ്‌ആര്‍ടിസിക്കുണ്ടാവുന്നത് 50 ലക്ഷത്തിലേറെ വരുമാനനഷ്ടം കെഎസ്‌ആര്‍ടിസിക്ക് ഉണ്ടായിട്ടുണ്ട്.