പത്തനംതിട്ട: ശബരിമല വിമാനത്താവളം സംബന്ധിച്ച മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പെരുമാറ്റ ചട്ട ലംഘനമാണെന്ന് എം എം ഹസന്‍. കോന്നിയിലെ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് മുഖ്യമന്ത്രി വിമാനതാവള പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമെന്ന പ്രഖ്യാപനം നടത്തിയതെന്ന് എം എം ഹസ്സന്‍ ആരോപിച്ചു.
പെരുമാറ്റച്ചട്ടലംഘനത്തില്‍ കോണ്‍ഗ്രസ്സ് പരാതി നല്‍കുന്നതിനെ കുറിച്ച് ആലോചിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു.ശബരിമല വിഷയത്തില്‍ ഇപ്പോഴത്തെ നിലപാട് സര്‍ക്കാര്‍ തുടര്‍ന്നാല്‍ അടുത്ത മണ്ഡലകാലവും സംഘര്‍ഷഭരിതമാകുമെന്നും എം എം ഹസന്‍ വിമര്‍ശിച്ചു.
ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഇന്നലെയാണ് തീരുമാനിച്ചത്. എന്നാല്‍ ഭൂമിയുടെ അവകാശവാദവുമായി ബിലിവേഴ്സ് ചര്‍ച്ച് രംഗത്തെത്തിയിരുന്നു.