തിരുവനന്തപുരം: വി എസ് അച്യുതാനന്ദനെതിരെ ഉമ്മന്‍ചാണ്ടി നല്‍കിയ മാനനഷ്ടക്കേസില്‍ വിഎസിന്‍റെ വാദം തള്ളി സംസ്ഥാന സര്‍ക്കാര്‍ രംഗത്ത് .

സരിതാ നായരുടെ ടീം സോളാര്‍ കന്പനിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെന്ന് സര്‍ക്കാരിന് വേണ്ടി കോടതിയില്‍ ഹാജരായ ആഭ്യന്തര അഡീഷണല്‍ സെക്രട്ടറി മൊഴി നല്‍കി.

സോളാര്‍ കേസുമായി ബന്ധപ്പെട്ട വിവാദങ്ങളെ കുറിച്ച്‌ അന്വേഷിച്ച ശിവരാജന്‍ കമ്മീഷന് സോളാര്‍ കന്പനിയില്‍ ഉമ്മന്‍ ചാണ്ടിയ്ക്ക് പങ്കുള്ളതായി കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. കേസുമായി ബന്ധപ്പെട്ട് കമ്മീഷന് മുന്നില്‍ ഹാജരായ പലരും ഉമ്മന്‍ ചാണ്ടിയുടെ പേര് പരാമര്‍ശിച്ചിരുന്നെങ്കിലും ആര്‍ക്കും ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി.

ഉമ്മന്‍ ചാണ്ടി വി എസ് അച്യുതാന്ദനെതിരെ നല്‍കിയ മാനനഷ്ട കേസില്‍ സാക്ഷിയായാണ് അഡീഷണല്‍ സെക്രട്ടറി കോടതിയിലെത്തിയത്.