ബര്‍ലിന്‍: ജര്‍മനിയില്‍ തയാറാക്കിയ കാലാവസ്ഥാ നിയമത്തിന്റെ കരടിന് സര്‍ക്കാര്‍ അംഗീകാരം നല്‍കി. രാജ്യത്ത് ആദ്യമായാണ് കാലാവസ്ഥാ വ്യതിയാനം തടയുന്നതിനുള്ള ലക്ഷ്യങ്ങള്‍ നിയമപരമായ ബാധ്യതയാക്കി മാറ്റുന്നതെന്ന് പരിസ്ഥിതി മന്ത്രി സ്വെന്‍ജ ഷൂള്‍സ് പറഞ്ഞു.
അതേസമയം, നിയമത്തില്‍ പരിസ്ഥിതിവാദികള്‍ക്കും ശാസ്ത്രജ്ഞര്‍ക്കുമുള്ള അതൃപ്തി തുടരുകയും ചെയ്യുന്നു. തീര്‍ത്തും അപര്യാപ്തമാണ് ബില്ലിലെ വ്യവസ്ഥകള്‍ എന്നാണ് അവരുടെ ആരോപണം.
എന്നാല്‍, കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് മുന്നില്‍ കാണുന്ന ലക്ഷ്യങ്ങള്‍ പുതിയ നിയമ നിര്‍മാണത്തിലൂടെ സാക്ഷാത്കരിക്കാന്‍ ജര്‍മനിക്കു സാധിക്കുമെന്നാണ് സ്വെന്‍ജയുടെ അവകാശവാദം.