അബുഖലീഫ: ബാഡ്മിന്റണ്‍ കളിക്കുശേഷം വീട്ടില്‍ മടങ്ങിയെത്തിയ യുവാവ് കുവൈറ്റില്‍ വീടിനുള്ളില്‍ കുഴഞ്ഞുവീണു മരിച്ചു. ഇടുക്കി അറക്കുളം സ്വദേശി വേലംകുന്നേല്‍ അനില്‍ ജോസഫാണു മരിച്ചത്.
അബുഖലീഫയിലെ വീട്ടിലാണ് അനില്‍ കുഴഞ്ഞുവീണത്. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ഫസ്റ്റ് കുവൈറ്റ് ജനറല്‍ ട്രേഡിംഗ് കന്പനിയില്‍ അക്കൗണ്ടന്റായിരുന്നു.
ഭാര്യ സീന റേച്ചല്‍ ചാക്കോ കുവൈറ്റില്‍ സ്റ്റാഫ് നേഴ്സാണ്. എവ്ലിന് ആന്‍ തോമസ് (8), ആഷ്ലിന് ഫിലോ തോമസ് (6), ഏദന്‍ ജെ.തോമസ് (2) എന്നിവര്‍ മക്കളാണ്.