കോതമംഗലം: ഫിലാഡല്‍ഫിയയിലെ വ്യവസായിയും മാധ്യമ പ്രവര്‍ത്തകനുമായ വിന്‍സന്റ് ഇമ്മാനുവേലിന്റെ സഹോദരന്‍
കോതമംഗലം മലയന്‍കീഴ് പൂവന്‍ വര്‍ഗീസ് ജോര്‍ജ് (84) നിര്യാതനായി.
അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച്ച ഉച്ചയോടെയായിരുന്നു മരണം.
പാല ചെങ്ങളം പുത്തന്‍പുരക്കല്‍ കുടുംബാംഗം ത്രേസ്യയാണ് ഭാര്യ.  നാല്‍പ്പതു വര്‍ഷത്തോളം ജര്‍മ്മനിയില്‍ പ്രവാസിയായിരുന്നു.
ബോണി പൂവന്‍ ( ന്യൂയോര്‍ക്ക്), ബിജി നീരാക്കല്‍ (ജര്‍മ്മനി ) എന്നിവര്‍ മക്കളാണ്.കത്രീന, തോമസ് എന്നിവര്‍ മരുമക്കളാണ്. ടെസി മാത്യു (അമേരിക്ക), റോസ് ലിന്റ് (ജര്‍മ്മനി), വിന്‍സന്റ് ഇമ്മാനുവേല്‍ (അമേരിക്ക), പരേതനായ റിട്ട.ഡി. വൈ.എസ്.പി പോള്‍ വര്‍ക്കി എന്നിവര്‍ സഹോദങ്ങളാണ്. സംസ്‌കാരം പിന്നീട് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ നടക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്   2158803341(USA)  +91 9544747146/ + 91 9946957784(India).