കോഴിക്കോട്: പൊന്നാമറ്റം കുടുംബത്തിലെ തുടര്മരണങ്ങളുെട അന്വേഷണത്തിലേക്ക് വഴിതെളിച്ച വ്യാജ ഒസ്യത്ത് സംബന്ധിച്ച് കൂടത്തായി വില്ലേജ് ഒാഫിസില്‍ സൂക്ഷിച്ച പല രേഖകളും മുക്കിയതായി സൂചന.
ടോം തോമസിെന്റ ഇരുനില വീടുള്‍പ്പെടുന്ന 38.5 സെന്റ് സ്ഥലം ൈകമാറുന്നതിന് ഉണ്ടാക്കിയ രേഖകളാണ് വില്ലേജ് ഒാഫിസില്‍നിന്ന് നഷ്ടമായത്. പിതാവിെന്റ സ്വത്തുക്കള്‍ തട്ടിയെടുക്കാന്‍ വ്യാജരേഖ ചമച്ചു എന്ന് ടോം തോമസിെന്റ മകന് റോജോ ആരോപണമുന്നയിക്കുകയും ഇതുസംബന്ധിച്ച മുഴുവന്‍ രേഖകളും വിവരാവകാശ നിയമപ്രകാരം ലഭിക്കാന്‍ അപേക്ഷ നല്‍കുകയും ചെയ്തതിനു പിന്നാലെയാണ് രേഖകള്‍ അപ്രത്യക്ഷമായത്.
റോജോ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പരാതി നല്കിയാല് വകുപ്പുതല അന്വേഷണം വേന്നക്കുമെന്ന ഭയവും രേഖകള്‍ മുക്കാന്‍ കാരണമായതായി കരുതുന്നു. വ്യാജ ഒസ്യത്ത് സംഭവത്തില്‍ ബന്ധുക്കളും കുടുങ്ങിയേക്കുമെന്ന് സൂചന. അന്ന് താമരശ്ശേരി താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസില്‍ദാരായിരുന്ന ജയശ്രീ സമ്മര്‍ദം ചെലുത്തിയാണ് വ്യാജ ഒസ്യത്ത് സ്വീകരിച്ച് ജോളിയുടെ പേരിലേക്ക് ഭൂമി മാറ്റി നികുതി സ്വീകരിച്ചതെന്നാണ് അറിയുന്നത്. ഇതിന് വില്ലേജ് ഓഫിസിലെ ചില ജീവനക്കാര്‍, പ്രത്യേകിച്ച് പൊന്നാമറ്റം കുടുംബത്തെ കൃത്യമായി അറിയാവുന്ന ചിലരും കൂട്ടുനിന്നു.
ഒസ്യത്ത് അംഗീകരിക്കുന്നതിന് മുമ്ബുള്ള നടപടിക്രമങ്ങളുടെ ഭാഗമായി, ഈ സ്വത്തില്‍ ജോളി മാത്രമാണ് അവകാശി എന്നെഴുതിയ നോട്ടീസ് വില്ലേജ് ഓഫിസിെന്റ ഭിത്തിയില്‍ ദിവസങ്ങളോളം പതിപ്പിച്ചിരുന്നു. വില്ലേജ് ഓഫിസില്‍ ജോലി ചെയ്യുന്ന റോജോയുടെ പരിചയക്കാരനായ ജീവനക്കാരന് ഇത് അറിയാമായിരുന്നിട്ടും ഇക്കാര്യം റോജോയെ അറിയിച്ചില്ല. ഉദ്യോഗസ്ഥര്‍ ഇതിനായി വന്‍തുക ജോളിയില്‍നിന്ന് സ്വീകരിച്ചിട്ടുണ്ടാവാമെന്നാണ് അന്വേഷണ സംഘത്തിെന്റ നിഗമനം.
ഒസ്യത്തുമായി ബന്ധപ്പെട്ട രേഖകള്‍ ലഭിക്കുന്നതിന് റോജോ ശ്രമം നടത്തുന്നതായി നേരത്തേതന്നെ ജയശ്രീ, ജോളിയെ അറിയിക്കുകയും ചെയ്തിരുന്നു. വ്യാജ ഒസ്യത്തിന് രേഖകള്‍ നിര്‍മിക്കാന്‍ സഹായിച്ചത് ജയശ്രീയാണെന്ന് ജോളി അന്വേഷണ സംഘത്തിന് മൊഴിനല്‍കിയിട്ടുണ്ട്. അതിനിടെ വ്യാജ ഒസ്യത്ത് തയാറാക്കിയതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷിക്കാന്‍ കലക്ടര്‍ എസ്. സാംബശിവറാവു ലാന്‍ഡ് റവന്യൂ ഡെപ്യൂട്ടി കലക്ടര്‍ ബിജുവിനെ ചുമതലപ്പെടുത്തി. ഡെപ്യൂട്ടി കലക്ടറുടെയും പൊലീസിെന്റയും റിപ്പോര്‍ട്ടിെന്റ അടിസ്ഥാനത്തിലാവും കലക്ടര്‍ നിലവില്‍ കോഴിക്കോട് ലാന്‍ഡ് ട്രൈബ്യൂണല്‍ തഹസില്‍ദാറായി ജോലി ചെയ്യുന്ന ജയശ്രീക്കെതിരെ നടപടി സ്വീകരിക്കുക.