തിരുവനന്തപുരം: ലോക ബാഡ്മിന്റണ്‍ ചാമ്ബ്യന്‍ഷിപ്പ് ജേതാവായ പി വി സിന്ധുവിനെ തിരുവനന്തപുരം നഗരസഭ ആദരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടന്ന സ്വീകരണ പരിപാടിയുടെ ഭാഗമായി തിരുവനന്തപുരം നഗരസഭയ്ക്ക് മുന്നിലൂടെ തുറന്ന വാഹനത്തില്‍ എത്തിയ സിന്ധുവിനെ നഗരസഭ കവാടത്തില്‍ വച്ചാണ് മേയര്‍ അഡ്വ വി കെ പ്രശാന്തിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ജീവനക്കാരും ചേര്‍ന്ന് ആദരിച്ചത്. നഗരസഭയുടെ ഉപഹാരവും മേയര്‍ സിന്ധുവിന് സമ്മാനിച്ചു.

പാലാ എംഎല്‍എ മാണി സി കാപ്പന്‍, നഗരസഭ ഹെല്‍ത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ ശ്രീകുമാര്‍, കായിക-കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സി സുദര്‍ശനന്‍, കൗണ്‍സിലര്‍മാര്‍, നഗരസഭ സെക്രട്ടറി എല്‍ എസ് ദീപ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരും പങ്കെടുത്തു.