വെയില്‍സ് ; ആസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സില്‍ വന്‍ കാട്ടുതീ. ഒരു ലക്ഷം വരുന്ന വന ഭൂമിയാണ് കത്തി നശിച്ചത്. 30 ഓളം വീടുകള്‍ അഗ്‌നിക്കിരയായി. ഒരാള്‍ക്ക് ഗുരുതര പരിക്കേറ്റിട്ടുണ്ട്.

കാട്ടുതീയെ തുടര്‍ന്ന് മേഖലയിലെ താപനില 40 ഡിഗ്രി വരെയെത്തിയത് ജനജീവിത്തത്തെ ബാധിച്ചിട്ടുണ്ട്. 100ലേറെ അഗ്നിശമനസേനാംഗങ്ങള്‍ തീ കെടുത്താനുള്ള പരിശ്രമത്തിലാണ്.