തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനമിടിച്ച്‌ മരിച്ച കേസില്‍ ശ്രീറാം വെങ്കിട്ടരാമന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലെന്ന് അധികൃതര്‍. സംഭവത്തില്‍ ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ പിന്നെയും നീട്ടി. 60 ദിവസത്തേയ്ക്കാണ് നീട്ടിയത്.

അപകടസമയത്ത് കാര്‍ ഓടിച്ചത് താന്‍ അല്ലായിരുന്നുവെന്നും മദ്യപിച്ചിരുന്നില്ലെന്നും സര്‍ക്കാരിന് നല്‍കിയ വിശദീകരണം. ഈ മറുപടി തൃപ്തികരമല്ലെന്ന് പറഞ്ഞ് സസ്‌പെന്‍ഷന്‍ നീട്ടുകയായിരുന്നു. കെഎം ബഷീറിന്റെ മരണവുമായി ബന്ധപ്പെട്ട് ശ്രീറാമിനെ സര്‍വീസില്‍നിന്ന് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തിരുന്നു.

ഇതിന്റെ ഭാഗമായി ചീഫ് സെക്രട്ടറി ടോം ജോസ്, ശ്രീറാമിന് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. ഇതിനുള്ള മറുപടിയിലാണ് ന്യായീകരണവുമായി ശ്രീറാം രംഗത്തെത്തിയത്. എന്നാല്‍ സസ്‌പെന്‍ഷന്‍ കാലാവധി നീട്ടുകയായിരുന്നു.