മുംബൈ: മഹാരാഷ്ട്രയില്‍ തലയ്ക്ക് 33.50 ലക്ഷം രൂപ വിലയിട്ട ഏഴ് നക്‌സലുകള്‍ കീഴടങ്ങി.
രാകേഷ് എന്ന ഗണേഷ് സനകു ആച്‌ല, ദേവിദാസ് എന്ന മണിറാം ആച്‌ല, അഖില എന്ന രാധെ ഉറെ, ശിവ പൊടാവി, കരുണ എന്ന കുമ്മെ റാംസിംഗ് മാധവി, രാഹുല്‍ എന്ന ദാംജി പല്ലോ, രേഷ്മ കൊവചി എന്നിവരാണ് കീഴടങ്ങിയത്.

രാകേഷ് നക്‌സല്‍ സംഘത്തിന്റെ കമ്മാന്ററും ദേവിദാസ് അദ്ദേഹത്തിന്റെ ഡപ്യൂട്ടിയുമായിരുന്നു.
പെണ്‍കുട്ടകളെ തട്ടികൊണ്ട്‌പോയി നിര്‍ബന്ധിച്ച്‌ നക്‌സല്‍ സംഘത്തിലേയ്ക്ക് കയറ്റുകയും
നക്‌സലിസത്തില്‍ മനംമടുത്തുമാണ് ഈ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നതെന്നാണ് പോലീസിന്റെ നിഗമനം.