കോഴിക്കോട്: കൂടത്തായി കൊലപാതക പരമ്ബര കേസില്‍ മൂന്ന് പ്രതികളെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. താമരശ്ശേരി ഒന്നാം ക്‌ളാസ്സ് മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹാജരാക്കുക. കനത്ത സുരക്ഷയിലാണ് ഇവരെ കോടതിയില്‍ എത്തിക്കുക. സുരക്ഷ ഒരുക്കണമെന്ന് ജയില്‍ സൂപ്രണ്ട് പോലീസിനെ അറിയിച്ചു. പ്രതികളെ ഇന്നു പോലീസ് കസ്റ്റഡിയില്‍ വിട്ടുകിട്ടിയേക്കും.
കൊല്ലപ്പെട്ട പൊന്നാമറ്റം റോയ് തോമസിന്റെ ഭാര്യ ജോളിയമ്മ ജോസഫ് (ജോളി), കുടുംബസുഹൃത്ത് കാക്കവയല്‍ മഞ്ചാടിയില്‍ എം.എസ്. മാത്യു (ഷാജി), സ്വര്‍ണപ്പണിക്കാരന്‍ താമരശ്ശേരി തച്ചംപൊയില്‍ മുള്ളമ്ബലത്തില്‍ വീട്ടില്‍ പൊയിലിങ്ങല്‍ പ്രജികുമാര്‍ എന്നിവരെയാണു കുടുതല്‍ ചോദ്യംചെയ്യലിനും തെളിവെടുപ്പിനുമായി കസ്റ്റഡിയില്‍ വാങ്ങുന്നത്.
റിമാന്‍ഡിലായ പ്രതികളെ കസ്റ്റഡിയില്‍ വിട്ടുകിട്ടാന്‍ ക്രൈംബ്രാഞ്ച് ഡിെവെ.എസ്.പി: ഹരിദാസന്‍ ഇന്നലെ താമരശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി(2)യില്‍ അപേക്ഷ സമര്‍പ്പിച്ചു. വടകര റൂറല്‍ എസ്.പി: കെ.ജി െസെമണിന്റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണസംഘമാണു പ്രതികളെ അറസ്റ്റ് ചെയ്തത്. രണ്ടാംപ്രതി മാത്യുവിന്റെ ജാമ്യാപേക്ഷയും ഇന്നത്തേക്കു മാറ്റി.
മാത്യുവിനു വേണ്ടി അഡ്വ. ബിനോയ് അഗസ്റ്റിന്‍ ഹാജരായി. കൊലപാതകപരമ്ബര അന്വേഷിക്കാന്‍ ആറ് അന്വേഷണസംഘങ്ങളെ നിയോഗിക്കുമെന്നും ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഡി.ജി.പി. വ്യക്തമാക്കുമെന്നും കോഴിക്കോട് റൂറല്‍ എസ്.പി: കെ.ജി. െസെമണ്‍ പറഞ്ഞു.