കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ അര്‍ധരാത്രിയില്‍ വീട്ടില്‍ക്കയറി പെട്രോളൊഴിച്ച്‌ തീ കൊളുത്തി കൊലപ്പെടുത്തി. 17കാരിയായ ദേവികയാണ് മരിച്ചത്. പൊള്ളലേറ്റ പറവൂര്‍ സ്വദേശിയായ യുവാവും മരിച്ചു. കൊച്ചിയിലാണ് സംസ്ഥാനത്തെ ഞെട്ടിച്ച സംഭവം നടന്നത്.

കാക്കനാട് അത്താണി സലഫി ജുമാ മസ്ജിദ്‌നു സമീപം പദ്മാലയത്തില്‍ ഷാലന്‍-മോളി ദമ്ബതിമാരുടെ മകളാണ് മരിച്ച ദേവിക. രാത്രി 12. 15-ഓടെയായിരുന്നു സംഭവം. പ്രേമാഭ്യര്‍ത്ഥന നിരസിച്ചതാണ് കൊലയ്ക്കു പിന്നിലെ കാരണമെന്നാണ് സൂചന.

ബൈക്കില്‍ ഷാലന്റെ വീട്ടിലെത്തിയ യുവാവ് കതകില്‍ മുട്ടി വീട്ടുകാരെ ഉണര്‍ത്തിയശേഷം മകളെ കാണണമെന്ന് ആവശ്യപ്പെട്ടു. ഇതിനിടെ ഉറക്കമുണര്‍ന്നെത്തിയ ദേവികയുടെ മേല്‍ പെട്രോള്‍ ഒഴിച്ച്‌ കത്തിക്കുകയായിരുന്നു. യുവാവിന്റെ ദേഹത്തേക്കും തീ പടര്‍ന്നു. രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഷാലനും പൊള്ളലേറ്റു.

നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വച്ചാണ് ഇരുവരും മരിച്ചത്