കോഴിക്കോട് : കൂടത്തായിലെ മരണ പരമ്ബരകള്‍ക്കു പിന്നില്‍ ജോളിയ്ക്ക് വേറെ ആരുടെയൊക്കെയോ സഹായം . വേരുകള്‍ കട്ടപ്പനയിലേയ്‌ക്കെന്ന് അന്വേഷ സംഘം. വിശദമായ അന്വേഷണം നടത്തിയാലേ മുഴുവന്‍ ചുരുളുകളും അഴിയുകയുള്ളൂ. പൊലീസിന്റെ കസ്റ്റഡി അപേക്ഷയിലാണ് ഇക്കാര്യങ്ങള്‍ ഉള്ളത്. വിശദമായ തെളിവെടുപ്പിനായാണ് 15 ദിവസം കസ്റ്റഡിയില്‍ ചോദിച്ചതെന്ന് അന്വേഷണ സംഘം താമരശ്ശേരി മജിസ്‌ട്രേറ്റ് കോടതിയെ അറിയിച്ചു.

കേസുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിക്കാനാണ് തീരുമാനം. വ്യാജവില്‍പത്രം തയ്യാറാക്കാന്‍ ജോളിയെ സഹായിച്ചത് ഡെപ്യൂട്ടി തഹസീദാര്‍ ജയശ്രീയാണ്. അഭിഭാഷകന്‍ ജോര്‍ജ് കൂടത്തായിയും സംശയ നിഴലിലാണ്. ജോളിയുമായി ബന്ധമുണ്ടെന്ന് കരുതുന്ന ബി.എസ്.എന്‍.എല്‍ ജീവനക്കാരനെയും ചോദ്യം ചെയ്തു.

കൂടത്തായി ദുരൂഹ മരണങ്ങള്‍ ആറ് പ്രത്യേക സംഘങ്ങളായി അന്വേഷിക്കും. ഇതിനായി അന്വേഷണ സംഘത്തെ വിപുലീകരിച്ചു. ജോളി കോയമ്ബത്തൂരിലേക്ക് നടത്തിയ നിരന്തര യാത്രകളും അന്വേഷണ സംഘം പരിശോധിക്കും.