ഒക്ടോബര്‍ മാസം നാലു മുതല്‍ ആറു വരെ പോക്കനോസിലുള്ള ബുഷ്കില്‍ ഇന്‍ റിസോര്‍ട്ടില്‍ വെച്ച് നടത്തപ്പെട്ട 20–ാം മത് മാര്‍ത്തോമാ ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിനു സമാപ്തിയായി. മൂന്ന് ദിവസം നീണ്ടു നിന്ന കോണ്‍ഫറന്‍സില്‍ വിവിധങ്ങളായ പ്രോഗ്രാമുകള്‍ അരങ്ങേറി. വെള്ളിയാഴ്ച 5.30 ന്  പ്രോസെഷനോടെ ആരംഭിച്ച കോണ്‍ഫറന്‍സില്‍ ഡയോസിഷന്‍ എപ്പിസ്‌കോപ്പ റിട്ട. റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് അധ്യക്ഷത വഹിച്ചു. അടൂര്‍ ഭദ്രാസന അധിപന്‍ റിട്ട. റവ. ഡോ. ഏബ്രഹാം മോര്‍ പൗലോസ് എപ്പിസ്‌കോപ്പായുടെ സാന്നിധ്യം കോണ്‍ഫറന്‍സിന് അനുഗ്രഹമായിരുന്നു.

ഹോസ്റ്റിങ് ചര്‍ച്ചായ ക്രിസ്‌റ്റോസ് മാര്‍ത്തോമാ ഇടവകയുടെ വികാരിയും ക്രിസ്‌റ്റോസ് യുവജന സഖ്യത്തിന്റെ പ്രസിഡന്റുമായ റവ. അനിഷ് തോമസ് തോമസ് സ്വാഗതവും, ഡയോസിഷന്‍ സെക്രട്ടറി റവ. മനോജ് ഇടിക്കുള, ഡയോസിഷന്‍ യുവജന സഖ്യം വൈസ് പ്രസിഡന്റ് റവ. സാം ടി. മാത്യു, സെക്രട്ടറി അജു മാത്യു എന്നിവര്‍ ആശംസകള്‍ അറിയിച്ചു. സുവനീറിന്റെയും യുവധാരയുടെയും റിലീസിങ് നടത്തപ്പെട്ടു. കോണ്‍ഫറന്‍സ് ജനറല്‍ കണ്‍വീനര്‍ സന്തോഷ് ഏബ്രഹാം നന്ദി രേഖപ്പെടുത്തി.

വേദപണ്ഡിതനും കോട്ടയം മാര്‍ത്തോമാ തിയോളജിക്കല്‍ സെമിനാരി അധ്യാപകനും നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവുമായ റവ. ഡോ. ജോസഫ്  !ഡാനിയേല്‍, ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റ് നേടിയ മികച്ച വാക്മിയും ഷിക്കാഗോ മാര്‍ത്തോമാ വികാരി റവ. ഷിബി വര്‍ഗീസ് എന്നിവര്‍ പങ്കെടുത്തു. യുവജനങ്ങളുടെയും കുട്ടികളുടെയും സെക്ഷന്‍ സൗത്ത് ഈസ്റ്റ് റീജിയനല്‍ യൂത്ത് ചാപ്ലിന്‍ റവ. തോമസ് കെ. മാത്യു, അലുംനി സെക്ഷനിലെ റവ. അബി മാത്യു തോമസ് തരകന്‍ എന്നിവര്‍ നേതൃത്വം നല്‍കി. 670 ഓളം ഡെലിഗേറ്റ്‌സ് കോണ്‍ഫറന്‍സില്‍ പങ്കെടുത്തു.  Be the light, Walk in the light എന്നതായിരുന്നു കോണ്‍ഫറെന്‍സിന്റെ മുഖ്യചിന്താവിഷയം.

കോണ്‍ഫറന്‍സിന്റെ തീമിന് ഉതകുന്ന ക്ലാസ്സുകള്‍, അട്രാക്റ്റീവ് ലൊക്കേഷന്‍, കള്‍ച്ചറല്‍ പ്രോഗ്രാമുകള്‍, കിഡ്‌സ് സെക്ഷനുകള്‍ എന്നിവയായിരുന്നു കോണ്‍ഫറന്‍സിന്റെ പ്രധാന ആകര്‍ഷണം.

ഞായറാഴ്ചയിലെ വിശുദ്ധ കുര്‍ബാനയ്ക്കുശേഷം നടന്ന മീറ്റിങ്ങോടെ 20–ാം മത് മാര്‍ത്തോമാ ഡയോസിഷന്‍ യുവജനസഖ്യം കോണ്‍ഫറന്‍സിന് സമാപ്തിയായി. ഡയോസിഷന്‍ എപ്പിസ്‌കോപ്പ റിട്ട. റവ. ഡോ. ഐസക്ക് മാര്‍ ഫിലക്‌സിനോസ് 2021 –ല്‍ നടത്തപ്പെടുന്ന  21–ാം യുവജന സഖ്യം കോണ്‍ഫറന്‍സിന്റെ ദീപശിഖ ഹൂസ്റ്റണ്‍  ഇമ്മാനുവല്‍ മാര്‍ത്തോമാ യുവജന സഖ്യത്തിന് കൈമാറി. ക്രിസ്‌റ്റോസ് യുവജനസഖ്യം സെക്രട്ടറി റെനി തോമസ് എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി.

കോണ്‍ഫറന്‍സിന്റെ എല്ലാ ചിത്രങ്ങളും വരും ആഴ്ചകളില്‍ www.ysconference2019.org  എന്ന വെബ്‌സൈറ്റില്‍ ലഭ്യമാണ്.