പുലര്‍ച്ചെ ആരംഭിച്ച് ഗണപതി ഹോമത്തിനും സരസ്വതി പൂജക്കും ശേഷം, ക്ഷേത്ര പൂജാരികളായ പത്മനാഭന്‍ നമ്പൂതിരി, ഗിരീഷന്‍ നമ്പൂതിരി, വിനീഷ് നമ്പൂതിരി . ബിനേഷ് നമ്പൂതിരി എന്നിവര്‍  വിജയ ദശമി ചടങ്ങുകള്‍  ആരംഭിച്ചു.
സ്വര്‍ണമുപയോഗിച്ച്  കുഞ്ഞുങ്ങളുടെ നാവിന്‍ തുമ്പില്‍ അക്ഷരങ്ങള്‍ കോറിയിടുന്നത് കണ്ട്  മാതാപിതാക്കള്‍ അതീവ സന്തുഷ്ടരായി. അതിനുശേഷം കുഞ്ഞുങ്ങളുടെ  പിഞ്ചു വിരലുകളില്‍ പിടിച്ചുകൊണ്ട് മാതാപിതാക്കന്മാര്‍,  കുട്ടികളെക്കൊണ്ട് അരിയില്‍ ഹരിശ്രീ കുറിച്ചു. പൂജ വെക്കപ്പെട്ട പുസ്തകങ്ങളും, സംഗീത ഉപകരണങ്ങളും, പൂജയെടുപ്പിന്‍ നാളില്‍ തിരികെ കൈപ്പറ്റാനായി അനേകം ഭക്ത ജനങ്ങളും എത്തിച്ചേര്‍ന്നിരുന്നു. ക്ഷേത്രത്തില്‍ ഒമ്പതു ദിവസം നീണ്ടു നിന്ന നവരാത്രി ആഘോഷങ്ങളുടെ പരിസമാസ്തി ആയിട്ടാണ് വിജയ ദശമി ആഘോഷിച്ചത്.
കേരളാ ഹിന്ദു സൊസൈറ്റി പ്രസിഡന്റ് സന്തോഷ് പിള്ളയും, ട്രസ്റ്റി ചെയര്‍മാന്‍ രാജേന്ദ്ര വാര്യരും വിദ്യാരംഭ ചടങ്ങുകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.