കൂ​ടാ​ത്താ​യി​ കൊ​ല​പാ​ത​ക പരമ്പര കേ​സി​ലെ പ്ര​തി ജോ​ളി​ക്ക് വ്യാ​ജ ഒ​സ്യ​ത്ത് പ്ര​കാ​രം ഭൂ​മി സ്വ​ന്ത​മാ​ക്കാ​ൻ സ​ഹാ​യി​ച്ച റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക​തി​രെ വ​കു​പ്പുത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ നി​ർ​ദ്ദേ​ശം. ജോ​ളി​ക്ക് സ്വ​ത്ത് ത​ട്ടി​യെ​ടു​ക്കാ​ൻ കൂ​ട്ടുനി​ന്ന റ​വ​ന്യൂവ​കു​പ്പി​ലെ മു​ഴു​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ​യും ന​ട​പ​ടി​യെ​ടു​ക്കാ​നും അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ർ​ദ്ദേ​ശം.

റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ആ​രോ​പ​ണം ഉ​യ​ർ​ന്ന ഘ​ട്ട​ത്തി​ൽ ത​ന്നെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് മ​ന്ത്രി നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രു​ന്നു. ക​ള​ക്ട​റു​ടെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ നേ​ര​ത്തെ ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​റും നി​ല​വി​ൽ ത​ഹ​സി​ൽ​ദാ​റു​മാ​യ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്ക​മു​ള്ള​വ​ർ​ക്ക് ജോ​ളി​യു​മാ​യി അ​ടു​ത്ത ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​യ്ക്കെ​തി​രേ​യും താ​മ​ര​ശേ​രി ത​ഹ​സി​ൽ​ദാ​ർ ഓ​ഫീസ്, കൂ​ട​ത്താ​യി വി​ല്ലേ​ജ് ഓ​ഫീ​സ് എന്നിവടങ്ങളിലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രേ​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കും. അന്വേഷണം സംബന്ധിച്ച നിർദ്ദേശം റവന്യൂ സെക്രട്ടറിക്കാണ് മന്ത്രി നൽകിയത്. വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​ൻ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കാ​നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണം ന​ട​ത്താ​നു​മാ​ണ് നി​ർ​ദ്ദേ​ശം.

കോ​ഴി​ക്കോ​ട് ജി​ല്ലാ ക​ള​ക്ട​റെ ത​ന്നെ അ​ന്വേ​ഷ​ണ​ത്തി​നാ​യി നി​യോ​ഗി​ക്കു​മെ​ന്നാ​ണ് ല​ഭി​ക്കു​ന്ന വി​വ​രം. ഈ ​കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നാ​ൽ അ​തി​ന്‍റെ അ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്ക് അ​നു​സ​രി​ച്ചാ​യി​രി​ക്കും ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​യ്ക്ക് ക​ട​ക്കു​ക.

പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ​യു​ള്ള ആ​രോ​പ​ണ​ങ്ങ​ളി​ൽ ക​ഴ​ന്പു​ണ്ടെ​ന്ന് ക​ണ്ട​ത്തി​യ സ്ഥി​തി​ക്ക് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ത​ന്നെ ഉ​ണ്ടാ​കും.