ഉപതിരഞ്ഞെടുപ്പുകളില്‍ ശരിദൂര നിലപാട് സ്വീകരിക്കുമെന്ന എന്‍എസ്‌എസ് തീരുമാനം പുനപരിശോധിക്കണെമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എല്‍ഡിഎഫ് എന്‍എസ്‌എസിനെ ശത്രുപക്ഷത്തല്ല കാണുന്നത്. എന്‍എസ്‌എസ് ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് സര്‍ക്കാര്‍ ആവശ്യമായ പരിഗണന നല്‍കുന്നുണ്ട്. സമുദായത്തിലെ അംഗങ്ങള്‍ ഇത് അംഗീകരിക്കില്ലെന്നും കോടിയേരി പറഞ്ഞു.

അതേസമയം, എന്‍എസ്‌എസ് പ്രഖ്യാപിച്ച ശരിദൂര നിലപാട് ശരിയാണെന്നു കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. എന്‍എസ്‌എസ് നന്നായി ആലോചിച്ചെടുത്ത തീരുമാനമാണിത്. എക്കാലത്തും മതമേലാധ്യക്ഷന്‍മാരെ അധിക്ഷേപിക്കുന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരുന്നത്. വട്ടിയൂര്‍ക്കാവിലും കോന്നിയിലും സിപിഎം-ബിജെപി രഹസ്യധാരണയുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.